കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ പഞ്ചാബിലെ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി പ്രവേശനത്തിന് 26 വരെ അപേക്ഷ സ്വീകരിക്കും.
എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിൽ ഗവേഷണമാകാം. പല രീതിയിൽ പഠന–ഗവേഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
1) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോടെയോ ഇല്ലാതെയോ ഫുൾ–ടൈം പഠനം
2) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്കു പാർട്–ടൈം പഠനം
3) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് റിസർച് അസിസ്റ്റന്റ് സേവനം
4) ജോലിയുള്ള പ്രഫഷനലുകളുടെ പാർട്–ടൈം എക്സിക്യൂട്ടീവ് പിഎച്ച്ഡി
പൂർണവിവരങ്ങൾക്ക് Sant Longowal Institute of Engineering & Technology, Longowal - 148106, Punjab; ഫോൺ : 01672-280057, വെബ് : http://sliet.ac.in.
Content Summary : : Apply for a PhD at Sant Longowal Institute