ADVERTISEMENT

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്’ (NBEMS) ഏർപ്പെടുത്തിയിട്ടുള്ള ഡിഎൻബി (ബ്രോഡ് സ്പെഷ്യൽറ്റി) / ഡോ.എൻബി (സൂപ്പർ സ്പെഷാൽറ്റി) ഫൈനൽ തിയറി പരീക്ഷ ഒക്ടോബർ 12–15 തീയതികളിൽ നടത്തും.

Read Also : നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി പരീക്ഷ: പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു...


യഥാക്രമം ഡിപ്ലൊമേറ്റ് ഓഫ് നാഷനൽ ബോർഡ്, ഡോക്ടറേറ്റ് ഓഫ് നാഷനൽ ബോർഡ് എന്നീ യോഗ്യതകൾ ലഭിക്കുന്ന എക്സിറ്റ് പരീക്ഷകളാണിവ. നിർദിഷ്ട യോഗ്യതകൾ നേടി, പ്രായോഗികപരിശീലനവും പൂർത്തിയാക്കിയവർക്ക് ഈ ഫൈനൽ പരീക്ഷകളെഴുതാം. വെബ്: https://natboard.edu.in

 

∙ യോഗ്യത

എ) ഡിഎൻബി 

1) എംബിബിഎസ് / പോസ്റ്റ് ഡിപ്ലോമ കഴിഞ്ഞവർ: ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ ഡിഎൻബി ട്രെയിനിങ് 2024 ഏപ്രിൽ 30ന് അകം പൂർത്തിയാക്കണം.

2) ഇക്കൊല്ലം ഓഗസ്റ്റ് 31ന് അകം എംഡി /എംഎസ് ഫൈനൽ പരീക്ഷ ജയിച്ചിരിക്കണം.

ബി) ഡോ.എൻബി

1) ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ ഡോ.എൻബി ട്രെയിനിങ് 2024 ഏപ്രിൽ 30ന് അകം പൂർത്തിയാക്കണം.

2) ഇക്കൊല്ലം ഓഗസ്റ്റ് 31ന് എങ്കിലും ഡിഎം/എംസിഎച്ച് ഫൈനൽ പരീക്ഷ ജയിച്ചിരിക്കണം.

പീഡിയാട്രിക്/ പ്ലാസ്റ്റിക്/ ന്യൂറോ/ കാർഡിയോതൊറാസിക് വാസ്കുലർ സർജറി 6–വർഷ ഡോ.എൻബിക്കു എൻറോൾ ചെയ്തവർ ഫൈനൽ പരീക്ഷയുടെ ഒന്നും രണ്ടും പാർട്ടുകളിൽ പങ്കെടുക്കണം. പരീക്ഷയെഴുതേണ്ടവർ ബന്ധപ്പെട്ട ഇതരവ്യവസ്ഥകളും പാലിക്കണം

 

∙ പരീക്ഷാവിവരങ്ങൾ

പരീക്ഷ നടത്തുന്ന 59 ബ്രോഡ് / സൂപ്പർ സ്പെഷ്യൽറ്റികളുടെ ലിസ്റ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്റെ രണ്ടാം അനുബന്ധത്തിലുണ്ട്. കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 30 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

പരീക്ഷാഫീ ഓൺലൈനായി അടയ്ക്കാം. ബാങ്ക് ചാർജ് പുറമേ. ഓൺലൈൻ അപേക്ഷ 20നു രാത്രി 11.55 വരെ. അ‍ഡ്മിറ്റ് കാർഡ് ഒക്ടോബർ 6 മുതൽ ‍ഡൗൺലോഡ് ചെയ്യാം. പ്രാക്ടിക്കലിനു മാത്രമെങ്കിൽ ഡിസംബർ 15 വരെ അപേക്ഷിക്കാം.

 

∙ ബ്രോഡ് സ്പെഷ്യൽറ്റി

തിയറി പരീക്ഷ ജയിച്ചവരെ മാത്രമേ പ്രാക്ടിക്കലിന് ഇരിക്കാൻ അനുവദിക്കൂ. പ്രാക്ടിക്കൽ ജയിക്കാത്തവർക്ക് തുടർന്നുള്ള 3 പ്രാക്ടിക്കൽ പരീക്ഷകളിലായി 2 ചാൻസ് കൂടി നൽകും. എന്നിട്ടുംജയിക്കാത്തവർ വീണ്ടും തിയറി പരീക്ഷ എഴുതേണ്ടിവരും. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് ഹാജരായില്ലെങ്കിലും അതു ചാൻസായി കരുതും.

 

തിയറി പരീക്ഷയിൽ 100 മാർക്കിന്റെ 4 പേപ്പർ. ഓരോന്നും 3 മണിക്കൂർ. 400ൽ 200 മാർക്കെങ്കിലും വേണം. പക്ഷേ 192 എങ്കിലും കിട്ടുന്നവരെ ഗ്രേസ്മാർക്ക് നൽകി ജയിപ്പിക്കും. പ്രാക്ടിക്കലിന് 300 മാർക്ക്. ഇതിൽ ക്ലിനിക്കൽ എക്സാമിനേഷനും വൈവയുമുണ്ട്. 150 മാർക്കെങ്കിലും നേടണം. ഗ്രേസ്മാർക്കില്ല. ബ്രോഡ് സ്പെഷ്യൽറ്റി ട്രെയിനികളുടെ തീസിസ് നാഷനൽ ബോർഡ് അംഗീകരിച്ചെങ്കിൽ മാത്രമേ പ്രാക്ടിക്കലിൽ പങ്കെടുപ്പിക്കൂ.

 

∙ സൂപ്പർ സ്പെഷ്യൽറ്റി

ഇതിൽ പ്രാക്ടിക്കൽ ആദ്യചാൻസിൽ ജയിക്കാത്തവർക്കു തുടർന്നുള്ള 2 പ്രാക്ടിക്കൽ പരീക്ഷകളിലായി ഒരു ചാൻസ് കൂടിയേ നൽകൂ. ഇതിലും ജയിക്കാത്തവർ വീണ്ടും തിയറി പരീക്ഷ എഴുതേണ്ടിവരും. തിയറി പരീക്ഷയിൽ 3 പേപ്പർ. ഓരോന്നും 3 മണിക്കൂർ. 300ൽ 150 മാർക്കെങ്കിലും വേണം. 144 എങ്കിലും കിട്ടുന്നവരെ ഗ്രേസ്മാർക്ക് നൽകി ജയിപ്പിക്കും.

Read Also : ജിപ്‌മെർ നഴ്സിങ്, മെഡിക്കൽ ബിഎസ്‌സി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രാക്ടിക്കലിന് 300 മാർക്ക്. ഇതിൽ ക്ലിനിക്കൽ എക്സാമിനേഷനും വൈവയുമുണ്ട്. 150 മാർക്കെങ്കിലും നേടണം. ഗ്രേസ്മാർക്കില്ല. സൂപ്പർ സ്പെഷ്യൽറ്റി ട്രെയിനികളുടെ തീസിസ് നാഷനൽ ബോർഡ് അംഗീകരിച്ചെങ്കിൽ മാത്രമേ പ്രാക്ടിക്കലിൽ പങ്കെടുപ്പിക്കൂ. ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്. 

National Board of Examinations in Medical Sciences, Medical Enclave, Ansari Nagar, Mahatma Gandhi Marg (Ring Road), New Delhi- 110029 ഫോൺ: 7996165333 / 011-45593000.

 

Content Summary : National Board of Examinations to Conduct Final Theory Exams for DNB/Dr.NB in October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com