ന്യൂറോ സർജനെന്താ എൻഐടിയിൽ കാര്യമെന്ന് ഇനി ചോദിക്കരുത്; സിലബസിനും തിയറികൾക്കും അപ്പുറമുള്ള കാര്യങ്ങൾ പഠിക്കാം

HIGHLIGHTS
  • റോബട്ടിക് സർജറി സംബന്ധിച്ചായിരുന്നു ഡോക്ടറുടെ ക്ലാസുകൾ.
  • നിലവിലെ അധ്യാപകർക്കൊപ്പം ക്ലാസുകൾ എടുക്കാൻ കോ–ടീച്ചിങ് ഫാക്കൽറ്റിയായും നിയമനമുണ്ട്.
1141019346
Representative image. Photo Credit : Marcus Millo/iStock
SHARE

കോഴിക്കോട് എൻഐടിയിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എംടെക് സിഗ്‌നൽ പ്രോസസിങ് പ്രോഗ്രാമിലെ ചില ക്ലാസുകളെടുക്കുന്നത് എറണാകുളം അമൃത ആശുപത്രിയിലെ ന്യൂറോ സർജൻ!. എംടെക് ക്ലാസിൽ ന്യൂറോ സർജന് എന്തു കാര്യമെന്നു ചോദ്യത്തിന് ഈ കോഴ്സിനു ശേഷം അമൃതയിൽ ജോലി ചെയ്യുന്ന രണ്ടു വിദ്യാർഥികൾ ഉത്തരം നൽകും. റോബട്ടിക് സർജറി സംബന്ധിച്ചായിരുന്നു ഡോക്ടറുടെ ക്ലാസുകൾ. ആശുപത്രി സന്ദർശിക്കാനും പിന്നീട് ഇന്റേൺഷിപ്പിന് അവസരവും ലഭിച്ചതോടെ വിദ്യാർഥികളുടെ പ്രോജക്ട് ഇതുമായി ബന്ധപ്പെട്ടായി. ഈ പ്രായോഗികപരിചയമാണു ജോലിയിലേക്കു വഴി തെളിച്ചത്.

Read Also : പ്രഗ്നാനന്ദയെയും അമ്മ നാഗലക്ഷ്മിയെയും മാതൃകയാക്കാനാണോ പ്ലാൻ

വിദഗ്ധരെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിക്കുന്ന രീതി എല്ലാ മുൻനിര സ്ഥാപനങ്ങളിലുമുണ്ട്. അതിനു കൃത്യമായ ചട്ടക്കൂടൊരുക്കുകയാണ് എൻഐടിയിൽ ചെയ്തത്. കുട്ടികൾ പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ സെമിനാർ, പ്രോജക്ട്, പരീക്ഷകൾ എന്നിങ്ങനെ ഫോളോഅപ്പുണ്ട്.

ഡോ.ജോസ് മാത്യു (ചെയർപഴ്സൻ, സെന്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷനൽ റിലേഷൻസ്, എൻഐടി)

വിവിധ മേഖലകളിലെ വിദഗ്ധരെ ക്ലാസ് മുറികളിലെത്തിക്കുന്ന എൻഐടി പദ്ധതിയുടെ ഭാഗമായി   ശാസ്ത്രജ്ഞരും എൻജിനീയർമാരും ഡോക്ടർമാരും വ്യവസായികളുമെല്ലാം ക്യാംപസിലെത്തുകയാണ്. അനുദിനം മാറുന്ന പുതിയ തൊഴിലിടങ്ങളിൽ ഓരോ ദിവസവും നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ എന്തൊക്കെയെന്നും  എങ്ങനെ നേരിടണമെന്നും ഇവരിൽനിന്നു തന്നെ പഠിക്കാം.

dr-jose-mathew-
ഡോ. ജോസ് മാത്യു.

നിയമനം 3 രീതിയിൽ

സിലബസിനും തിയറികൾക്കും അപ്പുറമുള്ള കാര്യങ്ങൾ പഠിക്കാൻ വ്യവസായ വിദഗ്ധരുടെ ക്ലാസുകൾ  ഗുണം ചെയ്യുന്നു. പുതിയ കാഴ്ചപ്പാടോടെ പ്രോജക്ടുകൾ ചെയ്യാനും ഇതിലൂടെ കഴിയും.

അക്ഷയ് പ്രസാദ്, പൂർവവിദ്യാർഥി‌ (മെക്കാനിക്കൽ എൻജിനീയർ, വാബ്ടെക് കോർപറേഷൻ)

പ്രഫസർ ഓഫ് പ്രാക്ടിസ്, വിസിറ്റിങ് ഫാക്കൽറ്റി, അഡ്ജങ്റ്റ് എന്നിങ്ങനെ മൂന്നു രീതിയിലാണ് നിയമനം. സാങ്കേതിക, മാനേജീരിയൽ രംഗങ്ങളിലും പ്രഫഷനൽ രംഗത്തും 10 വർഷത്തെ ജോലിപരിചയമുള്ളവരെയാണ് പ്രഫസർ ഓഫ് പ്രാക്ടിസ് ആയി നിയമിക്കുന്നത്. ഒരു വർഷത്തേക്കുള്ള മുഴുവൻസമയ നിയമനം. ഗവേഷണ സ്ഥാപനങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ജോലി ചെയ്യുന്നവർക്കായാണ് വിസിറ്റിങ് ഫാക്കൽറ്റി തസ്തിക.

akshay-prasad
അക്ഷയ് പ്രസാദ്

ഇതേ രീതിയിൽ ചെറിയ കാലയളവിലേക്കു വന്നുപോകാൻ കഴിയുന്നവരെ അഡ്ജങ്റ്റ് ഫാക്കൽറ്റിയാക്കും. നിലവിലെ അധ്യാപകർക്കൊപ്പം ക്ലാസുകൾ എടുക്കാൻ കോ–ടീച്ചിങ് ഫാക്കൽറ്റിയായും നിയമനമുണ്ട്. ഈ വിഭാഗത്തിലുള്ളവർക്ക് ഓൺലൈനായും ക്ലാസെടുക്കാം. പുതിയ തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു ഐഐഎസ്‌സി, ഐഐടി ഖരഗ്പുർ, എൻടിപിസി, ഐഎസ്ആർഒ എന്നിവിടങ്ങളിൽനിന്നുള്ളവർ ആദ്യഘട്ടത്തിൽ അധ്യാപകരായി നിയമനം നേടി.  

ഇൻഡസ്ട്രി ലിങ്ക്ഡ് കോഴ്സ്

വ്യവസായ മേഖലയുടെ സഹകരണത്തോടെ പുതിയ കോഴ്സുകളും എൻഐടിയിൽ ആരംഭിച്ചിട്ടുണ്ട്. ബോഷിന്റെയും ടാറ്റാ എൽക്സിയുടെയും സഹകരണത്തോടെ ആരംഭിച്ച എംടെക് ഇൻ ഇലക്ട്രിക്കൽ വെഹിക്കിൾ എൻജിനീയറിങ് ഇതിലൊന്നാണ്. വൈദ്യുത വാഹനങ്ങളുടെ ഗവേഷണ–വികസന പദ്ധതികൾക്ക് എൻഐടിയും ടാറ്റ എൽക്സിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.  എൻഐടിയിൽ ടാറ്റ എൽക്സി ഒരു കോടി രൂപ ചെലവഴിച്ച് ലാബ് സ്ഥാപിക്കുകയും ചെയ്തു.

Content Summary : NIT's innovative approach attracts industry experts to teach cutting-edge courses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS