മെഡിക്കൽ മുതൽ മറൈൻ വരെ; ബയോടെക്നോളജിക്ക് ശേഷം പഠിക്കാം മികവാർന്ന കോഴ്സുകൾ

HIGHLIGHTS
  • വിവിധ മേഖലകളിൽ ഉപരിപഠനാവസരങ്ങളുണ്ട്.
493302504
Representative Image. Photo Credit : shironosov/iStock
SHARE

ചോദ്യം: ബിടെക് ബയോടെക്നോളജിക്കു ശേഷമുള്ള ഉപരിപഠനാവസരങ്ങൾ എന്തെല്ലാം ?

ഒരു വിദ്യാർഥിനി

ഉത്തരം: മെഡിക്കൽ ബയോടെക്നോളജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, മറൈൻ ബയോടെക്നോളജി, എൻവയൺമെന്റൽ ബയോടെക്നോളജി, അഗ്രികൾചറൽ ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്‌, ബയോപ്രോസസ് എൻജിനീയറിങ്, അനിമൽ ബയോടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ ഉപരിപഠനാവസരങ്ങളുണ്ട്. 

Read Also : പ്രഗ്നാനന്ദയെയും അമ്മ നാഗലക്ഷ്മിയെയും മാതൃകയാക്കാനാണോ പ്ലാൻ; വെറും ‘കളി’യല്ല ചെസ് ഉഗ്രൻ‘കരിയർ ഓപ്ഷൻ’

നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ബയോടെക്നോളജി (GAT - B) / ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (BET) എന്നിവയാണ്  പ്രധാന പ്രവേശനപരീക്ഷകൾ. ബയോടെക്നോളജിക്കു പുറമേ കെമിസ്ട്രി, ബയോളജി, ലൈഫ് സയൻസ് അനുബന്ധ വിഷയങ്ങളിൽ ബിടെക് / എംഎസ്‌സി / എംടെക് യോഗ്യതയുള്ളവർക്കും എംബിബിഎസ്, എംഎസ്‌സി അഗ്രികൾചർ, എംവിഎസ്‌സി ബിരുദധാരികൾക്കും (അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും) BET എഴുതാം. ബയോളജി, ലൈഫ് സയൻസസ്, അഗ്രികൾചർ , ഫോറസ്ട്രി, ബയോ ടെക്നോളജി അഥവാ അനുബന്ധ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് (അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും) GAT-B എഴുതാം. അതേസമയം ഓരോ സ്ഥാപനവും നിർദിഷ്ട പ്രോഗ്രാമുകൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം യോഗ്യതകളും വേണം.

ഐഐടികൾ നടത്തുന്ന ഗേറ്റ്, ഐഐഎസ്‌സി ജാം എന്നിവയാണ് മറ്റു പ്രധാന എൻട്രൻസ് ടെസ്റ്റുകൾ.  ഈ സ്ഥാപനങ്ങളിൽ പ്രവേശനം ലക്ഷ്യമിടുന്നവർക്ക് ഇവയെഴുതാം. 

   പ്രധാന എംടെക് പ്രോഗ്രാമുകൾ ചുവടെ: 

∙ ഐഐടി ബോംബെ: എംടെക് ബയോമെഡിക്കൽ എൻജിനീയറിങ്എംടെക്–പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി ബയോസയൻസ് & ബയോഎൻജിനീയറിങ് 

∙ ഐഐടി ഡൽഹി: എംടെക് ബയോമെഡിക്കൽ എൻജിനീയറിങ്, എംഎസ് (റിസർച്) ബയളോജിക്കൽ സയൻസസ് / ബയോകെമിക്കൽ എൻജിനീയറിങ് & ബയോടെക്നോളജി

∙ ഐഐടി ഖരഗ്പുർ: എംടെക് ബയോടെക്നോളജി

∙ ഐഐടി മദ്രാസ്: എംടെക് ബയോപ്രോസസ് എൻജിനീയറിങ്

∙ ഐഐടി കാൻപുർ: എംടെക് ബയളോജിക്കൽ സയൻസസ് & ബയോഎൻജിനീയറിങ്

∙ പോണ്ടിച്ചേരി സർവകലാശാല: എംടെക് കംപ്യൂട്ടേഷനൽ ബയോളജി

∙ ഐസിടി മുംബൈ: എംടെക് (ബയോപ്രോസസ് ടെക്നോളജി / ഫുഡ് ബയോടെക്നോളജി / ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി)

∙ കുസാറ്റ്: എംടെക് മറൈൻ ബയോടെക്നോളജി

പ്രധാന എംഎസ്‌സി പ്രോഗ്രാമുകളും 

സ്ഥാപനങ്ങളും ചുവടെ: 

∙ ബയോടെക്നോളജി: ഐഐടി (ബോംബെ / ഇൻഡോർ / റൂർക്കി), ജെഎൻയു ഡൽഹി, എയിംസ്, ബിഎച്ച്‌യു വാരാണസി, ഹൈദരാബാദ് സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, വിശ്വഭാരതി കൊൽക്കത്ത, ഭാരതിയാർ സർവകലാശാല കോയമ്പത്തൂർ, പൂന സർവകലാശാല

∙ കംപ്യൂട്ടേഷനൽ & ഇന്റഗ്രേറ്റീവ് സയൻസസ്: ജെഎൻയു ഡൽഹി

∙ മോളിക്യുലർ & ഹ്യുമൻ ജനറ്റിക്സ്: ബിഎച്ച്‌യു വാരാണസി, തെലങ്കാന സർവകലാശാല

∙ അഗ്രികൾചർ ബയോടെക്നോളജി: ജി.ബി.പന്ത് കാർഷിക സർവകലാശാല ഉത്തരാഖണ്ഡ്, തമിഴ്നാട് കാർഷിക സർവകലാശാല കോയമ്പത്തൂർ

∙ ബയോ ഇൻഫർമാറ്റിക്സ്:   പൂന സർവകലാശാല

∙ കംപ്യൂട്ടേഷനൽ ബയോളജി: കേരള സർവകലാശാല

∙ മെഡിക്കൽ ബയോടെക്നോളജി: മണിപ്പാൽ സ്കൂൾ ഓഫ് ലൈഫ് സയൻസസ്

Content Summary : Your guide to the top MTech and MSc programs in Biotechnology

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA