അണ്ണാ സർവകലാശാലയിൽ പിഎച്ച്ഡി: 23 വരെ അപേക്ഷിക്കാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ 23നു വൈകിട്ട് 5.30 വരെ.
  • മൂന്നു വിഭാഗങ്ങളിലേക്ക് വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം.
phd
Representative Image. Photo Credit : kali9/istock
SHARE

ചെന്നൈ ആസ്ഥാനമായ അണ്ണാ സർവകലാശാലയിലെ പിഎച്ച്ഡി / എംഎസ് ബൈ റിസർച് / എംഎസ് ബൈ റിസർച് + പിഎച്ച്ഡി എന്നീ 3 വിഭാഗങ്ങളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 23നു വൈകിട്ട് 5.30 വരെ സ്വീകരിക്കും. അപേക്ഷയുടെ ഹാർഡ് കോപ്പി 30നു വൈകിട്ട് 5.30നു മുൻപ് എത്തിക്കുകയും വേണം. വെബ്സൈറ്റ്: https://cfr.annauniv.edu.

Read Also : പഠനത്തിൽ സമർഥരാണോ?; സാമ്പത്തികശേഷി പ്രശ്നമല്ല, വിശദമായറിയാം കോഴ്സുകളെക്കുറിച്ച്

മൂന്നു വിഭാഗങ്ങളിലേക്ക് വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. പ്രവേശനപരീക്ഷകളുടെ സിലബസ് പ്രത്യേകം സൈറ്റിൽ നൽകി‌യിട്ടുണ്ട്. പിഎച്ച്ഡിക്കുള്ള എഴുത്തുപരീക്ഷയിൽ ട്രാൻസ്പോർട്ടേഷൻ, കൺസ്ട്രക്‌ഷൻ ടെക്നോളജി, ജിയോടെക്നിക്കൽ / തെർമൽ /ഇൻ‍ഡസ്ട്രിയൽ എൻജിനീയറിങ്, കൺട്രോൾ സിസ്റ്റം, കംപ്യൂട്ടർ സയൻസ്, ഫുഡ് ടെക്നോളജി, സയൻസ് & ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ഇംഗ്ലിഷ്, മാനേജ്മെന്റ് സയൻസ് തുടങ്ങി വിവിധ ശാഖകളിലെ സിലബസ് സൈറ്റിലുണ്ട്. സ്പെഷലൈസേഷൻ വിഷയത്തിന് 75%, എല്ലാ ശാഖകൾക്കും പൊതുവായ റിസർച് മെതഡോളജിക്ക് 25% എന്ന ക്രമത്തിലാണ് മാർക്ക് വിഭജനം.

Read Also : പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാമുകൾ: അപേക്ഷ 30 വരെ

പിഎച്ച്ഡി പ്രവേശനത്തിന് ബാച്‌ലർ, പിജി പരീക്ഷകൾ രണ്ടിലും കുറഞ്ഞത് 75% മാർക്ക് അഥവാ 8/10 ഗ്രേഡ് പോയിന്റ് ആവറേജ് നേടിയിരിക്കണം. ഇതിനുപകരം കഴിഞ്ഞ 5 വർഷത്തിനകം ലഭിച്ച GATE/ NET / CAT സ്കോറുണ്ടെങ്കിലും മതി. എഴുത്തുപരീക്ഷയിലെയും തുടർന്നുള്ള ഇന്റർവ്യൂവിലെയും മികവു നോക്കിയാണു സിലക്‌ഷൻ. ഗവേഷണ പേപ്പറുകളുടെ പ്രസിദ്ധീകരണമടക്കമുള്ള നിബന്ധനകൾ നിർബന്ധമായും പാലിക്കണം.

സർവകലാശാലയിലെ ‘സെന്റർ ഫോർ റിസർച്’ 50 ഫുൾ–ടൈം റിസർച് ഫെലോഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എഐസിടിഇ മാനദണ്ഡപ്രകാരം പ്രതിമാസം 31,000 രൂപയും വീട്ടുവാടക അലവൻസും എന്നാണ് സൈറ്റിലെ സൂചനയെങ്കിലും, നിരക്കുകൾ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ഈയിടെ പരിഷ്കരിച്ചതനുസരിച്ചുള്ള സഹായം ലഭിച്ചേക്കാം.

സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിലിരിക്കുന്നവർക്ക് പാർട്–ടൈം പിഎച്ച്ഡിക്കു സൗകര്യമുണ്ട്. 3 വർഷത്തെ സേവനപരിചയം ഉൾപ്പെടെ വിവിധ വ്യവസ്ഥകൾ പാലിക്കണം. പൂർണവിവരങ്ങൾ സൈറ്റിൽ. ഫോൺ : 044– 2235 7354; dirresearch@annauniv.edu.

Content Summary : Anna University Extends Application Deadline for PhD and MS Programs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS