ADVERTISEMENT

നിർമാണരംഗത്തുണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും, നിർമാണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിശേഷ യോഗ്യതകൾക്കും പ്രസക്‌തിയേറിയിട്ടുണ്ട്.

Read Also : അടിസ്ഥാന ശാസ്ത്രം പഠിക്കാം; പിഎസ്‌സി പരീക്ഷയിൽ മികച്ച മാർക്ക് നേടാം

ഈ മേഖലയിൽ പ്രഫഷനൽ പരിശീലനം നൽകുന്ന സ്‌ഥാപനമാണ് ‘നിക്‌മാർ’ (NICMAR University, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859271; admission.support@pune.nicmar.ac.in, വെബ്: www.nicmar.ac.in). 1983 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം നോൺ–അഫിലിയേറ്റിങ് സർവകലാശാലയാണ്. ഹൈദരാബാദ് കേന്ദ്രത്തിലും പ്രോഗ്രാമുകളുണ്ട്. ഫോൺ: 040 – 67359500, admissionhyd@nicmar.ac.in. 2024 ആദ്യബാച്ചിലെ വിവിധ പൂർണസമയ പിജി പ്രോഗ്രാമുകളിലേക്കും, ഏതാനും ബാച്‌ലർ ബിരുദ പ്രോഗ്രാമുളിലേക്കുമുള്ള പ്രവേശനത്തിന് ‍ഡിസംബർ 17 വരെ അപേക്ഷ സ്വീകരിക്കും.

 

പ്രോഗ്രാമുകൾ

എ) സ്കൂൾ ഓഫ് കൺസ്ട്രക്‌ഷൻ: എംബിഎ– അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ് / പിജി ഡിപ്ലോമ– ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌ട് മാനേജ്‌മെന്റ്

ബി) സ്കൂൾ ഓഫ് ആർക്കിടെക്ചർ പ്ലാനിങ്: മാസ്റ്റർ ഓഫ് പ്ലാനിങ് (അർബൻ പ്ലാനിങ്) / ബിആർക്

 

‍സി) സ്കൂൾ ഓഫ് എൻജിനീയറിങ്: എംടെക് കൺസ്‌ട്രക്‌ഷൻ ടെക്നോളജി & മാനേജ്‌മെന്റ് / ബിടെക് സിവിൽ

ഡി) സ്കൂൾ ഓഫ് എനർജി & എൻവയൺമെന്റ്: എംബിഎ– സസ്റ്റെയിനബിൾ എനർജി മാനേജ്മെന്റ്/എംബിഎ–എൻവയൺമെന്റൽ സസ്റ്റെയിനബിലിറ്റി

ഇ) നിക്മാർ ബിസിനസ് സ്കൂൾ: എംബിഎ (7 സ്പെഷലൈസേഷനുകൾ) / എംബിഎ– ഫാമിലി ബിസിനസ് & ഒൻട്രപ്രനർഷിപ്) / എംബിഎ– ഫിനാൻഷ്യൽ ടെക്നോളജി / ബിബിഎ /ബിബിഎ ഓണേഴ്സ് / ഇന്റഗ്രേറ്റഡ് എംബിഎ

 

എഫ്) സ്കൂൾ ഓഫ് പ്രോജക്ട്, റിയൽ എസ്റ്റേറ്റ് & ഇൻഫ്രാസ്ട്രക്ചർ: എംബിഎ– അഡ്വാൻസ്ഡ് പ്രോജക്‌ട് മാനേജ്‌മെന്റ് / എംബിഎ– റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്

ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ് / ആർക്കിടെക്‌ചർ / പ്ലാനിങ്/ കൊമേഴ്സ് / ഇക്കണോമികസ് / മാത്‌സ് / സ്റ്റാറ്റ്സ് / അഗ്രികൾചർ / മാനേജ്മെന്റ് / ഫൈനാൻസ് / ബാങ്കിങ് / ഫാർമസി / ഐടി/ / ബാച്‌ലർ ബിരുദം എന്നല്ല, ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം ഉള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്. കൂടാതെ ജിയോമാറ്റിക്സ്, ജിയോഇൻഫർമാറ്റിക്സ്, ജിഐഎസ്, ജ്യോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി മാസ്റ്റർ ബിരുദക്കാർക്ക് ഇണങ്ങിയ പ്രോഗ്രാമുകളിലും‌ം പഠിക്കാം.

 

Content Summary : Gain Prominence in the Construction Industry with Professional Degrees from NICMAR University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com