ADVERTISEMENT

വീടിനോടെന്ന പോലെയുള്ള അടുപ്പം പല ജീവനക്കാർക്കും ഓഫിസിനോടുണ്ട്. ഒരു പക്ഷേ മറ്റു ചിലർ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നതു പോലും ഓഫിസിലാണ്. അത്രയും ഹൃദയത്തോടു ചേർന്നിരിക്കുന്ന സ്ഥാപനത്തിൽനിന്ന് കാരണം കൂടാതെ പുറത്താക്കപ്പെട്ടാൽ പലർക്കും അതു താങ്ങാനാവില്ല. നീണ്ട 12 വർഷത്തോളം ആത്മാർഥതയോടെ ജോലി ചെയ്തിട്ടും പെട്ടെന്നൊരു ദിവസം ജോലിയിൽനിന്നു പുറത്താക്കപ്പെട്ടതിന്റെ സങ്കടമാണ് ജോനാഥൻ ടാപ് എന്ന യുവാവ് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. 

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി

ലക്സംബർഗിൽ ആമസോണിന്റെ സീനിയർ പ്രോഡക്ട് മാനേജരായിരുന്നു ജൊനാഥൻ. ജോലിയിൽ 12 വർഷം പൂർത്തിയാക്കാൻ പതിനേഴു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജൊനാഥനു ജോലി നഷ്ടമായത്. സെപ്റ്റംബർ 30നാണ് തന്റെ ജോലി നഷ്ടപ്പെട്ട വിവരം ജൊനാഥൻ ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവച്ചത്. ദേഷ്യവും വേദനയും പ്രതീക്ഷയുമെല്ലാം ചേർന്ന സമ്മിശ്ര വികാരമാണ് തോന്നുന്നതെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇത്രയും നീണ്ട വർഷങ്ങൾ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യാൻ കഴി‍ഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇനി സഹപ്രവർത്തകരെ കാണാൻ കഴിയില്ലല്ലോയെന്ന സങ്കടമാണ് ഉള്ളു നിറയെയെന്നും അദ്ദേഹം കുറിച്ചു.

Read Also : പത്തുപേരുടെ മുന്നിൽ സംസാരിക്കുമ്പോൾ മുട്ടുവിറയ്ക്കുമോ

അപ്രതീക്ഷിത മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന അനിശ്ചിതത്വത്തെ നേരിടാൻ മനസ്സൊരുക്കുകയാണെന്നും വീടു പോലെ കരുതിയിരുന്ന സ്ഥാപനത്തിൽനിന്ന് എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വന്നത് വേദനാജനകമായിരുന്നെങ്കിലും അതിനു വേണ്ടി മനസ്സൊരുക്കിയെന്നും ഇനിയും കാത്തിരിക്കുന്ന അവസരത്തെ സ്വീകരിക്കാൻ മനസ്സൊരുക്കി കഴിഞ്ഞെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read Also : ജോലിയിലെ പ്രധാന കാര്യങ്ങൾ മറന്നു പോകാറുണ്ടോ?; ഈ 4 കാര്യങ്ങളിലൂടെ പരിഹരിക്കാം

കോവിഡനന്തരമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പല പ്രമുഖ ഐടി സ്ഥാപനങ്ങളും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു. ഇപ്പോഴും പല കമ്പനികളും മുന്നറിയിപ്പു കൂടാതെ ജീവനക്കാരെ പിരിച്ചു വിടുന്ന പതിവ് തുടരുകയാണ്. കരിയറിന്റെ മധ്യത്തിൽ നേരിടുന്ന ഇത്തരം പിരിച്ചുവിടൽ അഭിമുഖീകരിക്കുന്ന ജീവനക്കാർ പലപ്പോഴും പുതിയ ജോലികൾ കണ്ടെത്താൻ ഏറെ പ്രയാസപ്പെടാറുണ്ട്.

 

Content Summary : Heartbreaking Story: Employee Devastated After Being Fired from Beloved Company After 12 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com