ADVERTISEMENT

ഭീമമായ മുതൽമുടക്ക് വേണ്ടിവന്ന കോവിഡ് 19 വാക്സീൻ ഗവേഷണം ഫലപ്രാപ്തിയിലെത്തിച്ചത് സ്പോൺസേഡ് റിസർച്ചിലൂടെയാണ് (പ്രായോജക ഗവേഷണം). വരണ്ടഭൂമിയിൽ കുറഞ്ഞ വിസ്തൃതിയിലും നന്നായി വിളവുതരുന്ന വിത്തിനങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും വേണ്ടിയുള്ള ഗവേഷണത്തിന് ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ വിവിധ രാജ്യങ്ങളിൽ പണം മുടക്കുന്നു. ഇന്റർനെറ്റിന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത് യുഎസ് പ്രതിരോധ വകുപ്പ്  അവരുടെ ആവശ്യത്തിനായി ധനസഹായം നൽകിയ ഒരു ഗവേഷണ പ്രോജക്ടിലൂടെയാണ്. ജീവിതത്തെ മാറ്റിമറിച്ച പല കണ്ടുപിടിത്തങ്ങളും സ്പോൺസേഡ് റിസർച്ചിന്റെ ഫലമാണ്. ഗവേഷണം ലക്ഷ്യം വയ്ക്കുന്നവർക്ക് ഇതും ഒരു സാധ്യതയാണ്. അതിന്റെ അനുകൂല, പ്രതികൂല വശങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രം. 

tomy-varghese-mannady
ടോമി വർഗീസ് മണ്ണടി

ഓർക്കാൻ 5 കാര്യങ്ങൾ

ഗവേഷണ മേഖലയെക്കുറിച്ച് അറിഞ്ഞിരിക്കുക: 
അക്കാദമിക് ജേണലുകൾ, കോൺഫറൻസുകൾ, പ്രഫഷനൽ മെംബർഷിപ് എന്നിവ ഇതിന് ഉപകരിക്കും.

മറ്റ് ഗവേഷകരുമായുള്ള നെറ്റ്‌വർക്കിങ്: സമാനരായ മറ്റുള്ളവരുമായി ഫണ്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുക. ഫണ്ടിംഗ് അവസരങ്ങൾ അറിയാനും അതിനു സഹായകരമായ ആളുകളുമായി ബന്ധപ്പെടാനും നെറ്റ്‌വർക്കിങ് സഹായകരമാകും.

ഫണ്ടിങ് ഏജൻസി വെബ്‌സൈറ്റുകൾ സന്ദർശിക്കുക: മിക്കവയിലും ഫണ്ടിങ് അവസരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. പുതിയ ഫണ്ടിങ് അറിയിപ്പുകൾ കിട്ടാൻ ഇമെയിൽ അലർട്ട് സെറ്റ് ചെയ്യുകയുമാകാം.

ഫണ്ടിങ് ഡേറ്റാബേസുകൾ ഉപയോഗിക്കുക: ഗവേഷണ ഫണ്ടിങ് അവസരങ്ങൾ ലിസ്റ്റ് ചെയ്യുന്ന ഒട്ടേറെ ഓൺലൈൻ ഡേറ്റാബേസുകളുണ്ട്. ജാഗ്രതയോടെ ഉപയോഗിക്കാം.

റിസർച് ഗൈഡ്, വകുപ്പ്/സ്ഥാപന മേധാവി എന്നിവരുടെ ഉപദേശം തേടുക: ഫണ്ടിംഗ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കാനും  ഗവേഷണ പ്രോജക്ടിനു യോജിച്ച ഫണ്ടിങ് കണ്ടെത്താനും അപേക്ഷാ പ്രക്രിയയിൽ മാർഗനിർദ്ദേശം നൽകാനും അവർക്കു കഴിയും.

മികച്ച സൗകര്യങ്ങൾ, ഫണ്ടിങ്
അക്കാദമിക സ്ഥാപനങ്ങൾക്ക്, ഗവേഷണത്തിനുള്ള ധനസഹായം ലഭ്യമാക്കാൻ വ്യവസായ സ്ഥാപനങ്ങളുടെ സ്പോൺസേഡ് റിസർച് സഹായകരമാണ്. മികച്ച ലബോറട്ടറി സൗകര്യവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാം. ഗവേഷണ വിദ്യാർഥികൾക്കു സ്വന്തം നിലയ്ക്ക് ഇത്തരം ഗവേഷണ അവസരങ്ങൾ തേടുകയുമാകാം. ഗവേഷണത്തിലൂടെ ലഭ്യമാകുന്ന ഉൽപന്നമോ സേവനമോ ജനങ്ങളിലെത്തിക്കുകയും സ്പോൺസേഡ് റിസർച്ചിൽ എളുപ്പമാണ്.

ഇന്ത്യയിൽ കോർപറേറ്റ് മേഖലയിൽനിന്നു റിസർച് ഫണ്ടിങ് നൽകുന്ന ചില പ്രധാന സ്ഥാപനങ്ങളും അവ ഇടപെടുന്ന േമഖലകളും: 

ടാറ്റ ട്രസ്റ്റ്: വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം മെച്ചപ്പെടുത്തൽ, ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക ശാസ്ത്രം 
റിലയൻസ് ഫൗണ്ടേഷൻ: വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, ബയോടെക്നോളജി, ഊർജം, സുസ്ഥിര വികസനം 
അസിം പ്രേംജി ഫൗണ്ടേഷൻ: പൊതുവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി രൂപീകരണം
ഇൻഫോസിസ് ഫൗണ്ടേഷൻ: വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം
ഫോഡ് ഫൗണ്ടേഷൻ: വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക നീതി (ഇന്ത്യയും പ്രവർത്തനമേഖലയായുള്ള രാജ്യാന്തര സ്ഥാപനമാണിത്)
റോക്ക്ഫെല്ലർ ഫൗണ്ടേഷൻ: കൃഷി, ആരോഗ്യം, ദാരിദ്ര്യനിർമാർജനം (ഇന്ത്യയിലും പ്രവർത്തിക്കുന്ന രാജ്യാന്തര സ്ഥാപനം)

industry-sponsored-research-sponsored-research

(തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) അക്കാദമിക് ലൈബ്രേറിയനാണു ലേഖകൻ)

English Summary:

How is Industry Sponsored Research different from Government Sponsored Research?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com