ADVERTISEMENT

രാജ്യത്തെ പത്ത് ഐഐടികളിലെ 2024–26 (4–സെമസ്റ്റർ) ഫുൾ–ടൈം എംബിഎ പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി പൊതുവേ ജനുവരി 31 ആണ്. ചിലയിടത്ത് അതിനുശേഷം. 

ഐഐഎം ക്യാറ്റ് സ്‌കോർ നോക്കിയാണ് പ്രാഥമിക സിലക്‌ഷൻ. ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ടോഫ് ഉണ്ടാവാം.തുടർന്ന്, ഓരോ ഐഐടിയും തനതായ മാനദണ്ഡങ്ങളനുസരിച്ച് സിലക്‌ഷൻ നടത്തും. യോഗ്യതാപരീക്ഷയിലെ മാർക്, 10–ാം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, സേവനപരിചയം, ഗ്രൂപ്പ ചർച്ച / ഇന്റർവ്യൂ പ്രകടനം തുടങ്ങി പലതും പരിഗണിക്കും. ഫീസ് നിരക്കുകളിൽ ഐഐ‍ടികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഓരോ സ്ഥാപനത്തിന്റെയും വെബ് സൈറ്റ് പ്രത്യേകം നോക്കി പുതിയ വിവരങ്ങൾ പഠിച്ചിട്ട് അപേക്ഷ നൽകാം. ചില സ്ഥാപനങ്ങളിലെ പൂർണവിവരങ്ങൾ സൈറ്റിൽ ലഭ്യമല്ലെങ്കിലും, താൽപര്യമനുസരിച്ച് അന്വേഷിച്ചറിയാം. ഫോൺ നമ്പറുകളും, ഇ–മെയിൽ ഐഡികളും  സൈറ്റുകളിലുണ്ട്. 

table-mba

സവിശേഷതകൾ  
∙ ശ്രേഷ്ഠസ്ഥാപനത്തിൽനിന്നുള്ള യോഗ്യതയുടെ സൽപേര്
∙ വ്യവസായങ്ങളിലെ വിദഗ്ധരുടെ മാർഗനിർദേശം
∙ പുതുപുത്തൻ പാഠ്യക്രമം
∙വിദഗ്ധ അധ്യാപകർ
∙ മികച്ച വിദ്യാർഥി–അധ്യാപക അനുപാതം
∙ ഒന്നാന്തരം അടിസ്ഥാനസൗകര്യങ്ങൾ
∙ ഒൻട്രപ്രനർഷിപ് –ഇൻക്യുബേഷൻ കേന്ദ്രങ്ങൾ
∙ മികച്ച ഇന്റേൺഷിപ് അവസരങ്ങൾ 
∙ വിദേശസാഹചര്യങ്ങളിലെ പഠനം
∙ വിദ്യാർഥികൾ നേതൃത്വം നൽകുന്ന ടീമുകൾ
∙  മികവേറിയ സ്ഥാപനങ്ങളിൽ നിയമനം
· കാൻപുർ, റൂർക്കി, മംഡി  സംബന്ധിച്ച വിവരങ്ങൾ വൈകാതെ സൈറ്റിൽ പ്രതീക്ഷിക്കാം  
·മിനിമം മാർക്ക് 60% എന്ന് സൂചിപ്പിച്ചിരുക്കുന്നിടത്ത് തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു പൊതുവേ 55% മാർക്ക് / തുല്യഗ്രേഡ് മതിയാകും. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും  അപേക്ഷിക്കാം. 
· മദ്രാസ് ഐഐടിയിലെ പ്രവേശനത്തിന്, ഏതെങ്കിലും ഐഐ‍ടി യുജി ബിരുദത്തിൽ ഗ്രേഡ് പോയിന്റ് 8 എങ്കിലുമുള്ളവർക്കും സ്പോൺസർ ചെയ്തുവരുന്ന സായുധസേനാ ഉദ്യോഗസ്ഥർക്കും ക്യാറ്റ് സ്കോർ നിർബന്ധമല്ല.

Content Summary:

Apply to Top IITs for Full-Time MBA Programs (2024–2026)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com