ADVERTISEMENT

പിഎസ്‌സി  ഉദ്യോഗാർഥികൾക്ക് 2024 അദ്ഭുത വർഷമാണ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ലാസ്റ്റ് ഗ്രേഡ് സെർവന്റ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് എൽഡി ക്ലാർക്ക്, ലാബ് അസിസ്റ്റന്റ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫയർവുമൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഡിഗ്രി യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്ടർ, എൽഎസ്ജിഡി സെക്രട്ടറി അടക്കം ഒരുപിടി അവസരങ്ങളാണ് ഈ വർഷം ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. 

ഏതു യോഗ്യതയുള്ളവർക്കും സർക്കാർ ജോലിക്ക് അവസരമുള്ള വർഷം. ഇത്രയേറെ വ്യത്യസ്ത തസ്തികകളിൽ ഒരേവർഷം വിജ്ഞാപനം ഇറങ്ങുക അപൂർവം. 2023ൽ വിജ്ഞാപനം ചെയ്ത എല്ലാ പരീക്ഷകളും ഉൾപ്പെടുത്തി പിഎസ്‌സി പരീക്ഷാ കലണ്ടറും ഇന്നലെ പുറത്തിറക്കിക്കഴിഞ്ഞു. കഴിഞ്ഞവർഷം വരെ ഉദ്യോഗാർഥികൾക്കു തിരിച്ചടിയായിനിന്നിരുന്ന പ്രാഥമിക പരീക്ഷ– മെയിൻ പരീക്ഷ എന്ന പരീക്ഷണം പിഎസ്‌സി ഒഴിവാക്കിത്തന്നു. ബിരുദ യോഗ്യത വേണ്ട തസ്തികകളിൽ രണ്ടുഘട്ട പരീക്ഷ തുടരുമെങ്കിലും മറ്റുള്ളവരെ സംബന്ധിച്ച് ഒറ്റ പരീക്ഷയെഴുതി സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് മുന്നിലുള്ളത്.

ആദ്യമായി പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവരും രണ്ടോ മൂന്നോ വർഷത്തിലേറെയായി തയാറെടുപ്പു തുടരുന്നവരുമൊക്കെ ഈ കൂട്ടത്തിൽ ഉണ്ടായിരിക്കാം. ‘ഈ വർഷം ഞാൻ സർക്കാർ ജോലി നേടിയെടുത്തിരിക്കും’ എന്ന പ്രതിജ്ഞയാണ് ഇരുകൂട്ടരും പുതുവർഷത്തിൽ എടുക്കേണ്ടത്. അത് രണ്ടുദിവസം കഴിഞ്ഞ് മറക്കാനുള്ളതല്ല, ഓരോ ഹൃദയമിടിപ്പിലും നിലനിർത്തിക്കൊണ്ടുപോകേണ്ടതാണെന്നും ഓർക്കുക. ഏവർക്കും പുതുവത്സരാശംസകൾ.

Content Summary:

2024 will provide more opportunities for psc candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com