ADVERTISEMENT

മറ്റെങ്ങും ലഭ്യമല്ലാത്തവയടക്കമുള്ള വിവിധ പ്രോഗ്രാമുകളിൽ കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല 2024–25 അക്കാദമിക വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

മുഖ്യമായും 4 രീതികളിലാണ് പ്രവേശനം:
1. സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (കുസാറ്റ്–ക്യാറ്റ് 2024)
2. ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (DAT): പിഎച്ച്ഡി, പോസ്റ്റ്–‍ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എംടെക് എന്നീ പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ
3. ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (LET)
4. എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് 2023 / സിമാറ്റ് 2024 / കെ–മാറ്റ് 2024 ഇവയിലൊന്നു നിർബന്ധം.

(ഫയൽ ചിത്രം)
(ഫയൽ ചിത്രം)

നിർദിഷ്ട മാനദണ്ഡപ്രകാരം സാമുദായിക സംവരണമുണ്ട്. സാമ്പത്തിക പിന്നാക്കം, ഭിന്നശേഷി, ട്രാൻസ്ജെൻഡർ ഉൾപ്പെടെ സംവരണ സീറ്റുകൾ ഇനംതിരിച്ചു കൊടുത്തിട്ടുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്കും ഒട്ടെല്ലാ പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മതി. ഭിന്നശേഷിക്കാർക്കും സർക്കാർ മാനദണ്ഡപ്രകാരം മാർക്കിളവു കിട്ടും. ക്രീമിലെയറിൽ പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. ഗേറ്റ് സ്കോറുണ്ടെങ്കിൽ എംടെക് പ്രവേശനത്തിന് യോഗ്യതാപരീക്ഷയിലെ മിനിമം മാർക്കിൽ 5%  ഇളവു ലഭിക്കും. 

കുസാറ്റ് ടെസ്റ്റിൽ റാങ്കുള്ളവർക്ക് ഓപ്ഷൻ റജിസ്ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ അവസരം  ലഭിക്കും.

cusat-table

അപേക്ഷാഫീ പലതരം‌
കുസാറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകളെ 19 കോഡുകളായി വിഭജിച്ചിട്ടുണ്ട്. പ്രോസ്പെക്ടസിന്റെ 66–67 പേജുകൾ നോക്കി കോഡുകൾ മനസ്സിലാക്കാം. അപേക്ഷിക്കുന്ന പ്രോഗ്രാമുകൾ അടിസ്ഥാനമാക്കി അപേക്ഷാഫീ കണക്കാക്കാം. ഇല്ലെങ്കിലും ഓൺലൈൻ അപേക്ഷാവേളയിൽ ടെസ്റ്റ് കോഡുകളോടൊപ്പം ഫീസ് തുകയും തെളിഞ്ഞുവരും. 
എ) 2 ടെസ്റ്റ് കോഡിനു വരെ: 1200 രൂപ (കേരളത്തിലെ പട്ടികവിഭാഗക്കാർ 600 രൂപ). രണ്ടിൽ കൂടുതൽ അപേക്ഷിക്കുന്ന ഓരോ ടെസ്റ്റ് കോഡിനും  500 രൂപ വീതം. (കേരളത്തിലെ പട്ടികവിഭാഗക്കാർ 250 രൂപ വീതം). പക്ഷേ കുസാറ്റ്–ടെസ്റ്റ് എഴുതേണ്ടാത്തതിനാൽ എംടെക്, എംബിഎ അപേക്ഷകർ അധികത്തുക അടയ്ക്കേണ്ടതില്ല.
ബി) ഗൾഫ് ജോലിക്കാരായ ഇന്ത്യക്കാരുടെ മക്കൾ (CGW) 2 ടെസ്റ്റ് കോഡുകൾക്ക് 6200 രൂപയടയ്ക്കണം. ഇവരിൽ കേരളത്തിലെ പട്ടികവിഭാഗം 2 ടെസ്റ്റ് കോഡുകൾക്ക് 5600 രൂപ. കൂടുതൽ അപേക്ഷിക്കുന്ന ഓരോ ടെസ്റ്റ് കോഡിനും യഥാക്രമം 500 രൂപ / കേരളത്തിലെ പട്ടികവിഭാഗക്കാർ 250 രൂപ കൂടുതലടയ്ക്കണം
സി) എൻആർഐ സീറ്റിന് (എ)യിലെക്കാൾ 5000 രൂപ കൂടുതലടയ്ക്കണം. പക്ഷേ CGW വിഭാഗക്കാർ ഈ കൂടുതൽ തുക അടയ്ക്കേണ്ട.
ഡി) ഇന്റർനാഷനൽ / പിഐഒ സംവരണസീറ്റുകൾക്ക് 110 യുഎസ് ഡോളർ
ഇ) പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 1200 രൂപ (കേരളത്തിലെ പട്ടികവിഭാഗം 600 രൂപ) The Registrar, CUSAT എന്ന പേരിൽ എറണാകുളത്തു മാറാവുന്ന ഡ്രാഫ്റ്റായി ബന്ധപ്പെട്ട വകുപ്പിൽ കൊടുത്ത് അപേക്ഷാഫോം വാങ്ങണം.
എഫ്)  പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കു 150 രൂപയുടെ ഡ്രാഫ്റ്റ് (കേരളത്തിലെ പട്ടികവിഭാഗം 50 രൂപ).  

Cochin University of science and technology administrative building in Kalamasherry in Kochi- Photo EV Sreekumar- 2015
Cochin University of science and technology administrative building in Kalamasherry in Kochi- Photo EV Sreekumar- 2015

ഓൾ ഇന്ത്യ ക്വോട്ട സീറ്റുകൾ
എം ടെക്കിലൊഴികെ, പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ ജനറൽ സീറ്റിലെ 50% ഓൾ ഇന്ത്യ ക്വോട്ടയായി വകയിരുത്തും. കേരളീയർക്കും ഈ ക്വോട്ടയിലേക്ക് അപേക്ഷിക്കാം. പക്ഷേ ഓൾ ഇന്ത്യ ക്വോട്ടയിലെ പ്രവേശനത്തിന് 25% കൂടുതൽ ട്യൂഷൻ ഫീ അടയ്ക്കണം.

Photo Credit : Panitanphoto / Shutterstock.com
Photo Credit : Panitanphoto / Shutterstock.com

പരീക്ഷാകേന്ദ്രങ്ങൾ
ഫസ്‌റ്റ് ഡിഗ്രി / 5 വർഷ  എംഎസ്‌സി പ്രോഗ്രാമുകളുടെ എൻട്രൻസ് പരീക്ഷ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോയമ്പത്തൂർ, െബംഗളൂരു, മംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ അടക്കം വിവിധ സ്‌ഥലങ്ങളിൽ നടത്തും. പിജി, എൽഎൽബി, എൽഎൽഎം, ബിവോക് പ്രോഗ്രാമുകളുടെ ടെസ്റ്റുകൾ കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബെംഗളൂരു,  ചെന്നൈ, ഡൽഹി, മുംബൈ, കേന്ദ്രങ്ങളിലും ഉണ്ടായിരിക്കും. ഡിപ്പാർട്മെന്റൽ ടെസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം.   

Representative image. Photo Credit : Chinshan Films
Representative image. Photo Credit : Chinshan Films

മുഖ്യ പ്രോഗ്രാമുകൾ 
എ) ബിടെക്, 8 സെമസ്റ്റർ - സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ്എൻജി, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഐടി, മെക്കാനിക്കൽ, സേഫ്‌റ്റി ആൻഡ് ഫയർ എൻജി, മറൈൻ എൻജി, നേവൽ ആർക്കിടെക്‌ചർ ആൻഡ് ഷിപ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജി, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ 

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

ബി) 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി: ഫോട്ടോണിക്‌സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്), ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, മാത‌്സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്
സി) 5 വർഷ ബിബിഎ–എൽഎൽബി ഓണേഴ്‌സ് / ബികോം എൽഎൽബി ഓണേഴ്‌സ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്– എൽഎൽബി ഓണേഴ്സ്  
ഡി) 3 വർഷ ബി വോക് – ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്
ഇ) ബി ടെക് ലാറ്ററൽ എൻട്രി, 6 സെമസ്റ്റർ – 9 ശാഖകൾ; 3 വർഷ ഡിപ്ലോമക്കാർക്ക്
എഫ്) 2 വർഷ എംഎസ്‌‌സി: മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കംപ്യൂട്ടർ സയൻസ് (ഡേറ്റ സയൻസ്), ഫൊറൻസിക് സയൻസ്, ഇലക്‌ട്രോണിക് സയൻസ്, ഹൈഡ്രോകെമിസ്‌ട്രി, ഓഷനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്‌സ്, മീറ്റിരിയോളജി, എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, മറൈൻ ജെനോമിക്സ്, മറൈൻ ബയോളജി, ഇൻഡസ്‌ട്രിയൽ ഫിഷറീസ്, ഇക്കണോമെട്രിക്സ് ആൻഡ് ഫൈനാൻഷ്യൽ ടെക്നോളജി)

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

ജി) മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് ഇൻ സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്
എച്ച്) എംവോക് – സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡവലപ്മെന്റ് / കൺസൽറ്റിങ് മാനേജ്മെന്റ്  
ഐ) എംസിഎ – റഗുലർ / കോസ്റ്റ്–ഷെയറിങ്
ജെ) എംഎ അപ്ലൈഡ് ഇക്കണോമിക്സ് / ഹിന്ദി ഭാഷയും സാഹിത്യവും
കെ) 2 വർഷ എംബിഎ (ഫുൾടൈം) / 3 വർഷ എംബിഎ  (പാർട്ട്–ടൈം)
എൽ) 3 വർഷ എൽഎൽബി –  പ്രവേശനം ബിരുദധാരികൾക്ക്
എം) 2 വർഷ എൽഎൽഎം / എൽഎൽഎം (ഐപിആർ) - വ്യത്യസ്ത പ്രവേശനയോഗ്യതകൾ
എൻ) 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽഎം (ഐപി)–പിഎച്ച്‍ഡി / എൽഎൽഎം (ഐപിആർ)– പിഎച്ച്‍ഡി
ഒ) മാസ്റ്റേഴ്സ് ഇൻ ബയോ–എത്തിക്സ് (ബയോമെഡിക്കൽ മേഖലയിലെ നിയമ/ധാർമ്മിക പ്രശ്നങ്ങൾ സംബന്ധിച്ച പഠനം)
പി) എം ടെക് – ഫുൾ–ടൈം 16 ശാഖകൾ  
ക്യൂ) പിഎച്ച്ഡി - ഫുൾ–ടൈം / പാർട്ട്–ടൈം
ആർ) പോസ്റ്റ്–ഡോക്ടറൽ
എസ്) ഒരു വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഓൺലൈൻ പ്രോഗ്രാമുകൾ: ഫ്രഞ്ച് / ജാപ്പനീസ് / ജർമൻ / കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / ട്രാൻസ്‌ലേഷൻ, ജേണലിസം ആൻഡ് ഹിന്ദി (ഇംഗ്ലിഷ്) / അക്കാദമിക് റൈറ്റിങ്  / കംപ്യൂട്ടിങ് / ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്  / കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / ഫ്രഞ്ച് / ജാപ്പനീസ് / ജർമൻ  / അറബിക് / കമ്യൂണിക്കേറ്റീവ് ഹിന്ദി  / ലിറ്റിഗേഷൻ ആൻഡ് ആർട്ട് ഓഫ് അഡ്വക്കസി  / മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്, ബയോ–എതിക്സ്
3 ക്യാംപസുകളിലായാണ് പ്രോഗ്രാമുകൾ നടത്തുന്നത് – കളമശ്ശേരി മുഖ്യ ക്യാംപസ്, കൊച്ചി ലേക്സൈഡ് / പുളിങ്കുന്നു ക്യാംപസുകൾ. ഇവയ്ക്കു പുറമേ സർവകലാശാല അംഗീകരിച്ച കേന്ദ്രങ്ങളിൽ പിഎച്ച്ഡി ഗവേഷണവുമുണ്ട്.

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

അപേക്ഷ
അപേക്ഷ സമർപ്പിക്കുന്നതും അപേക്ഷാഫീ അടയ്ക്കുന്നതും ഓൺലൈനായി വേണം. വെബ് സൈറ്റ്: https://admissions.cusat.ac.in. അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമം പ്രോസ്പെക്ടസിന്റെ  16 – 18 / 20-23 പേജുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പോസ്റ്റ് ഡോക്ടറൽ, പിഎച്ച്ഡി. ഡിപ്ലോമ, സർട്ടിഫിക്കറ്റ്, അപേക്ഷകൾക്ക് ഓഫ്‌ലൈൻ രീതി മാത്രം. ഇവർക്ക് അതതു ഡിപ്പാർട്മെന്റുകളിൽ നിന്ന് ഫോം വാങ്ങി, സൈറ്റിലെ നിർദേശങ്ങൾ പാലിച്ച്,  അപേക്ഷിക്കാം

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

മറ്റു വിവരങ്ങൾ
∙വിജ്‌ഞാപനം നോക്കി ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യത മനസ്സിലാക്കിയിട്ടു മാത്രം അപേക്ഷിക്കുക. 
∙ അതതു വിഷയത്തിൽ ഗേറ്റ് സ്കോറില്ലാത്തവർ എംടെക് പ്രവേശനത്തിനു ഡിപാർട്മെന്റൽ അഡ്മിഷൻ ടെസ്റ്റിൽ മികവു തെളിയിക്കണം. 
∙ GAT–B എന്ന ദേശീയ ബയോടെക് പൊതുപ്രവേശന പരീക്ഷയിലെ റാങ്ക് ആധാരമാക്കിയാണ് മറൈൻ ബയോടെക്‌നോളജി എംടെക്കിന്റെ സിലക്‌ഷൻ (www.rcb.res.in/GATB); ഇതിനു ഗേറ്റ് സ്‌കോർ പരിഗണിക്കില്ല.  

Representative image. Photo credit:Rawpixel.com/ Shutterstock
Representative image. Photo credit:Rawpixel.com/ Shutterstock

∙ ബിടെക് മറൈൻ എൻജിനീയറിങ് റെസിഡെൻഷ്യൽ പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ ഇന്ത്യൻ മാരിറ്റൈം യൂണിവേഴ്സിറ്റി (www.imu.edu.in) നടത്തുന്ന 2024-25 പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (CET) എഴുതണം. അതിലെ റാങ്ക് നോക്കിയാണ് സിലക്‌ഷൻ. കുസാറ്റ് ടെസ്റ്റിനും റജിസ്റ്റർ  ചെയ്യണം. 
∙ നിർദിഷ്ട ഭിന്നശേഷിക്കാർക്ക് ഗ്രാജ്വേറ്റ് കോഴ്സുകളിൽ 3 സീറ്റും പിജി കോഴ്സുകളിൽ ഒരു സീറ്റും വീതം അധികമായി വകയിരുത്തും. ഓരോ ബിടെക് ശാഖയിലും ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമിലും 3 അധികസീറ്റുകളുമുണ്ടായിരിക്കും. ആ വിഭാഗത്തിലെ മെറിറ്റ് നോക്കി വിദ്യാർഥികളെ തിരഞ്ഞെടുക്കും.
∙ ഓരോ യുജി, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമിലും ആൻഡമാൻ–നിക്കോബാർ ദ്വീപുകളിലെ മലയാളികൾക്കായി ഓരോ അധികസീറ്റുണ്ടായിരിക്കും.  
∙ പുതിയ 5 വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്–എൽഎൽബി ഓണേഴ്സ് പ്രോഗ്രാമും നടത്തുന്നത് കുസാറ്റ് ക്യാംപസിലെ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച് എത്തിക്സ് പ്രോട്ടോക്കോൾസിൽ (ICREP) ആയിരിക്കും.
കഴിഞ്ഞ വർഷത്തെ ഫീസ്നിരക്കുകൾ മൂന്നാം അനുബന്ധത്തിലുണ്ട്. ഈ വർഷം ചെറിയ മാറ്റങ്ങൾ വരാം.
∙ സീറ്റുകൾ, പ്രവേശനയോഗ്യത, അപേക്ഷാരീതി, എൻട്രൻസ് പരീക്ഷകളുടെ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ്, എൻആർഐ വ്യവസ്ഥകൾ അടക്കമുള്ള വിശദവിവരങ്ങൾ admissions.cusat.ac.in എന്ന സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. സംശയപരിഹാരത്തിന് Cochin University of Science and Technology, Kochi - 682 022; ഫോൺ : 0484 – 2577100, admissions@cusat.ac.in.

Representative image. Photo Credit : GaudiLab/Shutterstock
Representative image. Photo Credit : GaudiLab/Shutterstock

പ്രധാന മാറ്റങ്ങൾ 
∙ 5 പുതിയ പ്രോഗ്രാമുകൾ: എംഎസ്‌സി മറൈൻ ജെനോമിക്സ് / 5 വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്–എൽഎൽബി ഓണേഴ്സ് /എംടെക് വിഎൽഎസ്ഐ / എംടെക് മൈക്രോവേവ്  / പിജി ഡിപ്ലോമ ഇൻ അക്കാഡമിക് റൈറ്റിങ്
∙ പാർട്ട്–ടൈം ബിടെക്, എംടെക് പ്രവേശനം ഈ വർഷമില്ല (ഇവ എല്ലാ വർഷവും നടത്താത്ത പ്രവേശനമാണ്)
∙ എം വോക്കിൽ മൊബൈൽ ആപ്ലിക്കേഷൻ എന്നത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനായി മാറ്റി
∙ എം ടെക്കിൽ ഒഴികെ, പിജി ജനറൽ സീറ്റിലെ 50% ഓൾ ഇന്ത്യ ക്വോട്ട.
∙ ഫീസ് ഘടനയിൽ വ്യത്യാസങ്ങൾ
∙ കഴിഞ്ഞ വർഷം ഇല്ലാതിരുന്ന 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിൽ ഇക്കുറി പ്രവേശനം
∙ ഭിന്നശേഷിക്കാർക്കു വിശേഷ സംവരണ സീറ്റുകൾ
∙ ആൻഡമാൻ–നിക്കോബർ മലയാളികൾക്കു വിശേഷ സീറ്റുകൾ

Content Summary:

CUSAT Announces Admission for 2024 Academic Year: Explore Innovative Courses and Scholarship Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com