പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ ചെയ്യാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ
Mail This Article
ബെംഗളൂരു ആസ്‌ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ പിജി / പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു മാർച്ച് 22ന് രാത്രി 11.59 വരെ www.iisc.ac.in/admissions എന്ന സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 800 രൂപ. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ – 400 രൂപ. പിഎച്ച്ഡി / എംടെക് ബൈ റിസർച് പ്രോഗ്രാമുകളിലെ എക്സ്റ്റേണൽ റജിസ്ട്രേഷന് എല്ലാ വിഭാഗക്കാർക്കും 2000 രൂപ. നിർദിഷ്ട സർക്കാർ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തെത്തുന്നവർക്ക്– 800 രൂപ. ബാങ്ക് ചാർജ് പുറമേ.
പ്രോഗ്രാമുകൾ
∙ ഗവേഷണ പ്രോഗ്രാമുകൾ – പിഎച്ച്ഡി / എംടെക് ബൈ റിസർച്
∙ എൻജിനീയറിങ് കോഴ്സ് പ്രോഗ്രാമുകൾ– എംടെക്/എംഡിസ്/എം മാനേജ്മെന്റ്
∙ സയൻസ് കോഴ്സ് പ്രോഗ്രാമുകൾ – എംഎസ്‌സി: ലൈഫ് സയൻസസ് / കെമിക്കൽ സയൻസസ്
∙ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി– ബയളോജിക്കൽ / കെമിക്കൽ / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസസ്∙
എക്സ്റ്റേണൽ റജിസ്ട്രേഷൻ പ്രോഗ്രാമുകൾ : പിഎച്ച്ഡി / എംടെക് ബൈ റിസർച്
ജൂലൈ 31ന് അകം കോഴ്സ് പൂർത്തിയാക്കി, ഒക്ടോബർ 31ന് എങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന ഫൈനൽ സെമസ്റ്റർ / ഇയർകാർക്കും അപേക്ഷിക്കാം.
പഠന/ഗവേഷണവിഷയങ്ങൾ
സയൻസ് പിഎച്ച്ഡി : അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്, ബയോകെമിസ്ട്രി, ഇക്കളോജിക്കൽ സയൻസസ്, ഹൈ എനർജി ഫിസിക്സ്, ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി, മെറ്റീരിയൽസ് റിസർച്, മാത്തമാറ്റിക്സ്, മൈക്രോബയോളജി ആൻഡ് സെൽ ബയോളജി, മോളിക്യുലർ ബയോഫിസിക്സ്, ഡവലപ്മെന്റൽ ബയോളജി ആൻഡ് ജനറ്റിക്സ്, നാനോ സയൻസസ്, ഓർഗാനിക് കെമിസ്ട്രി, ഫിസിക്സ് ആൻഡ് സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി, ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ് (പിഎച്ച്ഡി ആൻഡ് എംടെക്– റിസർച്)
എംടെക് റിസർച് ആൻഡ് പിഎച്ച്ഡി ഇൻ എൻജിനീയറിങ് : എയ്റോസ്പേസ് / അറ്റ്മോസ്ഫെറിക് ആൻഡ് ഓർഗാനിക് സയൻസസ് /കെമിക്കൽ / സിവിൽ / കംപ്യൂട്ടർ സയൻസ് ആൻഡ് ഓട്ടൊമേഷൻ /എർത്ത് സയൻസസ് /ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക് സിസ്റ്റംസ് / മാനേജ്മെന്റ് സ്റ്റഡീസ് (പിഎച്ച്ഡി മാത്രം) /മെറ്റീരിയൽസ് / മെക്കാനിക്കൽ എൻജിനീയറിങ് / നാനോസയൻസ് ആൻഡ് എൻജിനീയറിങ് (പിഎച്ച്ഡി മാത്രം) / ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് / സസ്റ്റെയ്നബിൾ ടെക്നോളജീസ് / കംപ്യൂട്ടേഷനൽ ആൻഡ് ഡേറ്റ സയൻസസ്
ഇന്റർഡിസിപ്ലനറി വിഷയങ്ങളിൽ പിഎച്ച്ഡി : ബയോ–എൻജിനീയറിങ്, എനർജി (പിഎച്ച്ഡി ആൻഡ് എംടെക്– റിസർച്), മാത്തമാറ്റിക്കൽ സയൻസസ്, വാട്ടർ റിസർച്, സൈബർ ഫിസിക്കൽ സിസ്റ്റംസ് (പിഎച്ച്ഡി ആൻഡ് എംടെക്– റിസർച്), ക്ലൈമറ്റ് ചേഞ്ച്, ബ്രെയിൻ, കംപ്യൂട്ടേഷൻ ആൻഡ് ഡേറ്റ സയൻസ്
സിലക്‌ഷൻ രീതി
പല പ്രോഗ്രാമുകളിലെയും സിലക്‌ഷനു വ്യത്യസ്ത രീതികളാണ്. സെക്കൻഡ് ക്ലാസ് ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളുണ്ട്. യോഗ്യതാപരീക്ഷയിലെ മാർക്, CSIR-UGC NET - JRF/ UGC NET - JRF / GATE /ICMR-JRF / DBT-JRF / JEST / NBHM / GPAT/ JGEEBILS/ JAM / INSPIRE മുതലായ ദേശീയ പരീക്ഷകളിൽ 2024 ഓഗസ്റ്റ് ഒന്നിന് സാധുതയുള്ള സ്കോർ, ഇന്റർവ്യൂ മികവ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പല പ്രോഗ്രാമുകളിലെയും പ്രവേശന റാങ്കിങ്
ബിടെക്, ബിഫാം, 4–വർഷ ബിഎസ്, എംബിബിഎസ്, എംഎസ്‍സി, എംഎസ്, എംഎ, എംകോം, എംബിഎ, എംടെക്, എംആർക്ക്, എംഡി, എംഡിഎസ്, എംഫാം, എംവിഎസ്‌സി, ഫാം ഡി, എഎംഐഇ മുതലായ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്കു സംവരണമുണ്ട്. അപേക്ഷിക്കുന്നതിനു മുൻപ് താൽപര്യമുള്ള ഡിപ്പാർട്മെന്റിന്റെ വെബ് സൈറ്റ് നോക്കുക.