ജാമിയ മിലിയ യുജി, പിജി : അപേക്ഷ മാർച്ച് 30 വരെ
Mail This Article
ന്യൂഡൽഹി : ജാമിയ മിലിയ ഇസ്‌ലാമിയയിലെ യുജി, പിജി പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. ജാമിയയുടെ പ്രത്യേക പരീക്ഷയ്ക്കു പുറമേ ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളുടെയും അടിസ്ഥാനത്തിലാകും പ്രവേശനം. മാർച്ച് 30 വരെ റജിസ്റ്റർ ചെയ്യാം. ജാമിയ പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 15 മുതൽ ലഭ്യമാക്കും. പ്രവേശന പരീക്ഷ ഏപ്രിൽ 25ന് തുടങ്ങും.
ഡേറ്റ സയൻസസ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി എന്നീ വിഷയങ്ങളിൽ എംടെക്, ആർട്ടിഫിഷൽ ഇന്റലിജൻസ്–മെഷീൻ ലേണിങ് വിഷയത്തിൽ എംഎസ്‌സി, ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, വിഎൽഎസ്ഐ ഡിസൈൻ ആൻഡ് ടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്) എന്നിവയിൽ ബിടെക്, ലൈഫ് സയൻസസ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിഎസ്‌സി എന്നീ കോഴ്സുകൾ ഈ വർഷം മുതൽ ജാമിയയിൽ ആരംഭിച്ചിട്ടുണ്ട്. പിഎച്ച്ഡി പ്രവേശനത്തിനുള്ള നടപടികൾ പിന്നീടു നടക്കും. വിവരങ്ങൾക്ക്: www.jmicoe.in