സ്റ്റൈപൻഡ്: 15,000 രൂപ: ബിരുദധാരികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാൻ അവസരം
Mail This Article
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് 3000 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. www.centralbankofindia.co.in
അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം. കേരളത്തിൽ തിരുവനന്തപുരം (45), കൊച്ചി (42) റീജനുകളിലായാണ് അവസരം.
∙യോഗ്യത: ബിരുദം. യോഗ്യത 2020 മാർച്ച് 31 നു ശേഷം നേടിയതാകണം. സ്കൂൾ / കോളജ് തലത്തിൽ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. 2024 മാർച്ച് 31 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
∙ജനനം: 1996 ഏപ്രിൽ 1 – 2004 മാർച്ച് 31. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.
∙ സ്റ്റൈപൻഡ്: 15,000 രൂപ (മെട്രോ, അർബൻ, റൂറൽ/സെമി അർബൻ ശാഖകളിൽ).
∙ഓൺലൈൻ പരീക്ഷ: മാർച്ച് 10.
∙അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിത/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം