ADVERTISEMENT

ചോദ്യം: മകൾ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. തുടർപഠനത്തിനുള്ള കോഴ്സുകളെക്കുറിച്ചു പറയാമോ ?
ദീപ്തി

ഉത്തരം: ബികോം, ബിബിഎ തുടങ്ങി കൊമേഴ്സ്, മാനേജ്മെന്റ് മേഖലയിലെ ബിരുദ പ്രോഗ്രാമുകൾ കേരളത്തിലെ വിവിധ കോളജുകളിലുണ്ട്. ഇവയ്ക്കുപുറമേ രാജ്യത്തെ വേറിട്ട ശ്രദ്ധേയ പ്രോഗ്രാമുകൾ ചുരുക്കിപ്പറയാം.

1) ഇന്റഗ്രേറ്റഡ് എംബിഎ:പ്രധാനമായും മൂന്ന് എൻട്രൻസ് പരീക്ഷകൾ
∙ IPMAT - Indore: ഇൻഡോർ, റാഞ്ചി ഐഐഎമ്മുകളിലേക്കും ഐഐഎഫ്ടി കാക്കിനഡയിലേക്കും നൽസാർ ഹൈദരാബാദിലേക്കും.
∙ IPMAT Rhotak: റോത്തക് ഐഐഎമ്മിലേക്ക്.
∙ JIPMAT: ജമ്മു, ബോധ്ഗയ ഐഐഎമ്മുകളിലേക്ക്.
നൽസാർ ഹൈദരാബാദിലേക്ക് നൽസാർ മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റുമുണ്ട്. മുംബൈ യൂണിവേഴ്സിറ്റി, നിർമ യൂണിവേഴ്സിറ്റി, NMIMS എന്നിവിടങ്ങളിലും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്.

2) സിയുഇടി–യുജി വഴി വിവിധ പ്രോഗ്രാമുകൾ
∙ഡൽഹി സർവകലാശാല: വിവിധ കോളജുകളിൽ ബിബിഎ, ബികോം, ബിഎംഎസ്, ബിവോക് (ഹെൽത്ത് കെയർ മാനേജ്മെന്റ് / ബാങ്കിങ് ഓപ്പറേഷൻസ് / റീട്ടെയ്ൽ മാനേജ്മെന്റ് & ഐടി, ബിസിനസ് ഇക്കണോമിക്സ്)
∙രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി അമേഠി: ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ
∙തമിഴ്നാട് കേന്ദ്ര സർവകലാശാല: ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്
∙ ബനാറസ് ഹിന്ദു സർവകലാശാല: ബികോം / ബികോം ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ്, ബിവോക് (മാർക്കറ്റിങ് & ഐടി / ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് / ബാങ്കിങ് / ഇൻഷുറൻസ് & റീട്ടെയ്ൽ / റീട്ടെയ്ൽ & ലോജിസ്റ്റിക്സ് / ഫാഷൻ ടെക്നോളജി / ഹോട്ടൽ മാനേജ്മെന്റ്)
∙ ഡൽഹി ടെക്നളോജിക്കൽ യൂണിവേഴ്സിറ്റി: ബിബിഎ
∙ഫുട്‌വെയർ ഡിസൈൻ & ഡവലപ്മെന്റ് ഇൻ്സ്റ്റിറ്റ്യൂട്ട്: ബിബിഎ റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ്
∙ ജാമിയ ഹംദാർദ്: ബിബിഎ
∙ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റി: ബികോം കോ–ഓപ്പറേഷൻ, ബിബിഎ
∙ നിക്മാർ യൂണിവേഴ്സിറ്റി പുണെ: ഇന്റഗ്രേറ്റഡ് എംബിഎ
∙ കേരള കേന്ദ്ര സർവകലാശാല: ബികോം ബിഎഡ് (നാലു വർഷം)


3) പ്രഫഷനൽ യോഗ്യതകൾ: ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് തുടങ്ങിയ പ്രഫഷനൽ യോഗ്യതകൾക്കുള്ള പരിശീലനവും മികച്ച കരിയർ സാധ്യതകൾ തുറന്നുതരും.
4) സെന്റ് സേവ്യേഴ്സ് മുംബൈ: ബിഎംഎസ്, ബിഎംഎം ( മാർക്കറ്റിങ് മാനേജ്മെന്റ്)
5) കിറ്റ്സ് തിരുവനന്തപുരം: ബിബിഎ ടൂറിസം മാനേജ്മെന്റ്
ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് മേഖലയിലെ വിവിധ പ്രോഗ്രാമുകളും പരിഗണിക്കാവുന്നതാണ്.

English Summary:

Unlock Endless Career Opportunities:Top Commerce Courses for Your Plus Two Graduate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com