പിഎസ്‌സി പരീക്ഷയിൽ മികച്ച മാർക്ക് നേടണോ?; വിശദമായി പഠിക്കാം മലിനീകരണത്തെക്കുറിച്ച്
Mail This Article
വ്യാവസായിക മലിനീകരണം സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോൾ പല പിഎസ്‌സി പരീക്ഷകളിലും ചോദിച്ചു കാണാറുണ്ട്. സയൻസ് ഭാഗത്തും, കറന്റ് അഫയേഴ്സ് ഭാഗത്തും ഇത്തരം ചോദ്യങ്ങൾ കയറി വരാം. ചില ഉദാഹരണങ്ങൾ:
1. മലിനീകരണത്തിന്റെ വിനാശകരമായ ഫലങ്ങൾ എന്തെല്ലാം :
(1) കാലാവസ്ഥാ രീതികളിലെ മാറ്റം
(2) പാരിസ്ഥിതിക പ്രത്യാഘാതം
(3) മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നു
(4) ഭൂഗർഭ ജല വിഷം
A. (1), (3) എന്നിവ
B. (2), (3), (4) എന്നിവ
C. (1), (2), (3), (4) എന്നിവ
D. (1), (2), (4) എന്നിവ
2. താഴെ പറയുന്നവയിൽ ജലമലിനീകരണത്തിന്റെ സൂചകമായ ജീവി ഏത് :
A. കുളവാഴ
B. ടൈഫ ചെടി
C. കോളി ബാക്ടീരിയ
D. എന്റമീബ
3. വരും വർഷങ്ങളിൽ ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് വർധിതമായ സാധ്യതയാണുള്ളത്. ഇതിന് പ്രധാന കാരണമാകുന്നത് :
A. വായുമലിനീകരണം
B. ഡിറ്റർജന്റുകളുടെ അമിത ഉപയോഗം
C. ജലമലിനീകരണം
D. ഓസോൺ പാളിയുടെ കനം കുറയുന്നത്
4. ചുവടെ പറയുന്നവയിൽ അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ കനം കുറയ്ക്കുന്ന ഫ്രിയോൺ വാതകം പുറത്തുവിടുന്നത് :
A. റഫ്രിജറേറ്ററുകൾ
B. മോട്ടർ വാഹനങ്ങൾ
C. ഉരുക്ക് വ്യവസായം
D. തെർമൽ പവർ പ്ലാന്റുകൾ
5. മലിനമാക്കപ്പെട്ട ജലം കുടിക്കുക വഴി ദന്തക്ഷയം ഉണ്ടാകാറുണ്ട്. ഇവിടെ ജലത്തിനെ മലിനമാക്കിയ രാസപദാർത്ഥം ഏത് :
A. ഫ്ലൂറിൻ
B. ക്ലോറിൻ
C. മെർക്കുറി
D. ബോറോൺ
6. ലോക ഓസോൺ ദിനമായി ആചരിക്കുന്നതെന്ന് :
A. ഫെബ്രുവരി 2
B. ഒക്ടോബർ 22
C. സെപ്റ്റംബർ 16
D. നവംബർ 24
ഉത്തരം
1.സി, 2.സി, 3.ഡി, 4.എ, 5.എ, 6.സി