മലയാളം മീഡിയത്തിൽ പഠിക്കാത്തവർക്ക് ഇൗ ചോദ്യങ്ങൾ കടുക്കട്ടി; പഠിച്ചാൽ ലളിതം
Mail This Article
എല്ലാ പിഎസ്‌സി പരീക്ഷകളിലും ചോദിക്കാറുള്ള ഭാഗമാണ് മലയാളം. മലയാളം മീഡിയത്തിൽ പഠിക്കാത്ത പല ഉദ്യോഗാർഥികൾക്കും വളരെ കടുപ്പമുള്ള ഭാഗമാണിത്. നിരന്തര വായനയിലൂടെയും സ്‌കൂൾ തല പാഠപുസ്‌തകങ്ങളുടെ മനസ്സിരുത്തിയുള്ള പഠനത്തിലൂടെയും ഈ പോരായ്‌മ മറികടക്കാൻ ശ്രമിക്കണം. എല്ലാ ദിവസവും മലയാളം പഠനത്തിനായി നിശ്ചിത സമയം മാറ്റിവയ്ക്കണം. പദങ്ങൾ, അവയുടെ അർഥം, ശരിയായ പദം തിരഞ്ഞെടുക്കൽ, ശൈലികൾ, കടങ്കഥകൾ തുടങ്ങിയ അടിസ്‌ഥാന കാര്യങ്ങൾ എല്ലാ പരീക്ഷകളിലും ചോദിക്കാറുണ്ട്. ഇതിൽ ഒരു പ്രത്യേകഭാഗമാണ് ശൈലികൾ. പദാനുപദമുള്ള അർഥമായിരിക്കില്ല ഓരോ ശൈലിയുടെയും യഥാർഥ അർഥം. അതേതാണെന്നു തിരിച്ചറിഞ്ഞ് ഉത്തരമെഴുതണമെങ്കിൽ നല്ല വായന കൂടിയേ തീരൂ. മുൻകാല പരീക്ഷകളിൽ ചോദിച്ച ശൈലികൾ പഠിക്കുകയും വേണം. ചില ഉദാഹരണങ്ങൾ നോക്കാം.
∙ ആട്ടിൻകുട്ടി ചമയുക- നിഷ്‌കളങ്കത ഭാവിക്കുക
∙ ഇലയിട്ടു ചവിട്ടുക - അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക
∙ വിത്തെടുത്തു കുത്തുക- കരുതൽധനം ചെലവാക്കുക
∙ അധരവ്യായാമം- വ്യർഥഭാഷണം
∙ ചിത്രവധം- ക്രൂരശിക്ഷ
∙ അഞ്ചാംപത്തി- അവസരവാദി
∙ ഗുളികകാലം- അശുഭവേള
∙ ധനാശിപാടുക - അവസാനിപ്പിക്കുക
∙ ആളുവില കല്ലുവില - ആളിന്റെ പദവിക്ക് അടിസ്‌ഥാനം
∙ ചെമ്പ് തെളിയുക- പരമാർഥം വെളിപ്പെടുക
JEE പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ ഇങ്ങനെ പഠിക്കാം - വിഡിയോ