ADVERTISEMENT

രാജ്യരക്ഷാവകുപ്പിന്റെ ഭാഗമായ ഡിഫൻസ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ അവസരം. കേന്ദ്രസർക്കാരിന്റെ പൂർണ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്വയംഭരണസ്‌ഥാപനത്തിനു സർവകലാശാലാ പദവിയുണ്ട്. DIAT: Defence Institute of Advanced Technology, Girinagar, Pune-411025; ഫോൺ: 020-24604410, jr@diat.ac.in; വെബ്: www.diat.ac.in.

(എ) എംഎസ് ബൈ റിസർച്
ജൂലൈ പ്രവേശനത്തിൽ താൽപര്യമുള്ളവർ മേയ് 3ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റിൽനിന്ന് പ്രൊഫോമ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് Jt. Registrar (Acad) എന്ന പേരിൽ അയയ്ക്കേണ്ട രീതിയാണ്. എക്സ്റ്റേണൽ റിസർച് സ്കോളറായി പാർട്ട്–ടൈം ഗവേഷണമാണ് ലക്ഷ്യമിടുന്നത്.

പഠന വകുപ്പുകൾ/ സ്കൂളുകൾ
കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്കൽ സയൻസസ്, ഇലക്ട്രോണിക്സ് എൻജി, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജി, അപ്ലൈഡ് കെമിസ്ട്രി, മെക്കാനിക്കൽ എൻജി, സ്കൂൾ ഓഫ് റൊബോട്ടിക്സ്, സ്കൂൾ ഓഫ് ക്വാണ്ടം ടെക്നോളജി, ടെക്നോളജി മാനേജ്മെന്റ്, അപ്ലൈഡ് ഫിസിക്സ്.

മറ്റു വിവരങ്ങൾ
DIATന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്കോളർമാർക്കാണ് അവസരം. മികച്ച അക്കാദമിക ചരിത്രത്തോടെ ബിടെക് അഥവാ പ്രസക്ത എംഎസ്‌സിയും 2 വർഷത്തെയെങ്കിലും സേവനപരിചയവും വേണം. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഭാഗികമായോ പൂർണമായോ ഗവേഷണമാകാം. അതേ സ്ഥാപനത്തിലെയും ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗൈഡുമാരുടെ മേൽനോട്ടമുണ്ടാകും. പ്രാഥമിക സിലക്‌ഷനുള്ളവരെ ടെസ്റ്റിന് / ഇന്റർവ്യൂവിന് ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്കു സൈറ്റ് നോക്കാം.

(ബി) എംടെക്
ഫുൾടൈം സ്വാശ്രയ പ്രോഗ്രാം. അപേക്ഷ ഏപ്രിൽ 18 വരെ. എഴുത്തുപരീക്ഷ മേയ് ഒന്നിന്.

പഠനശാഖകൾ
കംപ്യൂട്ടർ സയൻസ് ആൻ‍ഡ് എൻജി, എയറോസ്പേസ് / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / മെറ്റീരിയൽസ് എൻജി, സെൻസർ ടെക്നോളജി, മോഡലിങ് ആൻഡ് സിമുലേഷൻ, ഡേറ്റ സയൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ടെക്നോളജി മാനേജ്മെന്റ്, ഓട്ടമേഷൻ റൊബോട്ടിക്സ്, നാനോസയൻസ് ആൻഡ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി, ഗ്രീൻ ടെക്നോളജി. സ്പെഷലൈസേഷനുകൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

(സി) പിഎച്ച്ഡി
എൻജിനീയറിങ്ങിലെയും അപ്ലൈഡ് സയൻസിലെയും ഏറ്റവും പുതിയ മേഖലകളിൽ ഗവേഷണത്തിന് മികച്ച അവസരമുണ്ട്. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ് നൽകുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നിർദിഷ്ട ഫോർമാറ്റിൽ തയാറാക്കിയ അപേക്ഷ തപാൽവഴി മേയ് 3ന് അകം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം. ആദ്യ 2 വർഷം 37,000 രൂപ, തുടർന്നു 3 വർഷംവരെ 42,000 രൂപ ക്രമത്തിൽ ഫെലോഷിപ്പുണ്ട്. കൂടാതെ പ്രതിവർഷം 15,000 രൂപ കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും.

English Summary:

Secure Your Future in High-Tech Defense Studies with DIAT's Fully Funded University Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com