ADVERTISEMENT

തിരുവനന്തപുരം : ഈ വർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (കീം) ജൂൺ 1 മുതൽ 9 വരെ നടക്കും. ഈ വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയാണു നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ കേന്ദ്രങ്ങളിലും ഇതേ തീയതികളിൽ തന്നെയായിരിക്കും പരീക്ഷയെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. എൻട്ര‍ൻസ് പ്രോസ്പെക്ടസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണു വിവരം. എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതിന്റെ കൂടെ വിജ്ഞാപനം ചെയ്യുമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

ജൂൺ 1 മുതൽ 9 വരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. തുടർച്ചയായി എല്ലാ ദിവസവും പരീക്ഷയുണ്ടാകില്ല. 3 മണിക്കൂർ നീളുന്ന പരീക്ഷ രാവിലെ 9 മുതലും ഉച്ചയ്ക്കു ശേഷവും ഉണ്ടാകും. നാലോ അഞ്ചോ ദിവസം കൊണ്ട് എല്ലാ വിദ്യാർഥികളുടെയും പരീക്ഷ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

English Summary:

KEAM 2023: Get Ready for the First Computer-Based Engineering & Pharmacy Entrance in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com