കേരളയിൽ പിജി: അപേക്ഷ 30 വരെ
Mail This Article
കേരള സർവകലാശാലയുടെ 44 ടീച്ചിങ് വകുപ്പുകളിലെ എംഎ, എംഎസ്‌സി, എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: https://admissions.keralauniversity.ac.in/css2024 Office of the Credit & Semester System, University of Kerala, Karyavattom, Thiruvananathapuram-695581, വെബ്: http://css.keralauniversity.ac.in. എൻട്രൻസ് പരീക്ഷകൾ മേയ് 18 മുതൽ 24 വരെ തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകരുണ്ടെങ്കിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ നടത്തും. റാങ്ക്‌ലിസ്റ്റ് ജൂൺ 14ന്.
പ്രോഗ്രാമുകൾ
എ) എംഎ: ഭാഷയും സാഹിത്യവും (ഇംഗ്ലിഷ്, ഹിന്ദി, മലയാളം, അറബിക്, സംസ്കൃതം, റഷ്യൻ, ജർമൻ, തമിഴ്), മലയാളസാഹിത്യവും കേരളപഠനങ്ങളും, ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫൈനാൻഷ്യൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, പൊളിറ്റിക്സ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇസ്‌ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ലിംഗ്വിസ്റ്റിക്സ്, മ്യൂസിക്, ആർക്കിയോളജി, മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി
ബി) എംഎസ്‌സി: ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ് & പ്ലാന്റ് ബ്രീഡിങ്, ബോട്ടണി (സ്പെഷലൈസേഷൻ ഇൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ), കെമിസ്ട്രി, കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി / ഫങ്ഷനൽ മെറ്റീരിയൽസ്), അക്വാറ്റിക് ബയോളജി & ഫിഷറീസ്, അപ്ലൈഡ് അക്വാകൾച്ചർ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് (സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിങ്), എൻവയൺമെന്റൽ സയൻസസ്, ജിയോളജി, ഡെമോഗ്രഫി & ബയോസ്റ്റാറ്റ്സ്, ആക്ച്വേറിയൽ സയൻസ്, മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് (സ്പെഷലൈസേഷൻ ഇൻ ഫൈനാൻസ് ആൻഡ് കംപ്യൂട്ടേഷൻ), ഫിസിക്സ് (സ്പെഷലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ് / സ്പേസ് ഫിസിക്സ് / റിന്യൂവബിൾ എനർജി / നാനോസയൻസ്), സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഡേറ്റാ അനാലിസിസ്, സുവോളജി, സുവോളജി (സ്പെഷലൈസേഷൻ ഇൻ ഇന്റഗ്രേറ്റിവ് ബയോളജി), അപ്ലൈഡ് സൈക്കോളജി, ഡേറ്റാ സയൻസ്, ക്ലൈമറ്റ് ചേഞ്ച് & ഡിസാസ്റ്റർ മാനേജ്മെന്റ്, കംപ്യൂട്ടേഷനൽ ബയോളജി (സ്പെഷലൈസേഷൻ ഇൻ മെഷീൻ ലേണിങ് / കംപ്യൂട്ടർ–എയ്ഡഡ് ഡ്രഗ് ഡിസൈൻ / നെക്സ്റ്റ്-ജനറേഷൻ സീക്വൻസിങ് ഡേറ്റാ അനലിറ്റിക്സ്), ഇലക്ട്രോണിക്സ് (ഒപ്റ്റോഇലക്ട്രോണിക്സ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)
സി) മറ്റു പ്രോഗ്രാമുകൾ:
∙ എംകോം: സ്പെഷലൈസേഷൻ ഇൻ ഫൈനാൻസ് & അക്കൗണ്ടിങ് / ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് / ബ്ലൂ ഇക്കോണമി & മാരിടൈം ലോ / റൂറൽ മാനേജ്മെന്റ്
∙ എംഎസ്ഡബ്ല്യു, എംസിജെ, എംലൈബ്ഐഎസ്‌സി, എംഎഡ്, എൽഎൽഎം
മറ്റു വിവരങ്ങൾ
ഒരു റജിസ്ട്രേഷനിലൂടെ 4 പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. അപേക്ഷാഫീ 750 രൂപ. കൂടുതൽ വിഷയങ്ങൾക്ക് 105 രൂപ വീതം അധികം നൽകണം. പട്ടികവിഭാഗക്കാർക്കു യഥാക്രമം 500 / 55 രൂപ.
എൻട്രൻസ് റാങ്ക് നോക്കിയാണ് സിലക്‌ഷൻ. എംബിഎ ഈ സിലക്‌ഷന്റെ പരിധിയിലില്ല. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് അയച്ചുകൊടുക്കേണ്ട. പക്ഷേ പ്രവേശനത്തിനു കാണിക്കണം. അർഹതയുള്ള വിഭാഗക്കാർക്ക് സംവരണവും പ്രവേശനത്തിനുള്ള മിനിമം മാർക്കിൽ / ഗ്രേഡ് പോയിന്റിൽ ഇളവുമുണ്ട്.
എൻട്രൻസ് പരീക്ഷയിൽ തുല്യ മാർക്ക് / ഗ്രേഡ് വന്നാൽ യോഗ്യതാപരീക്ഷയിലെ മാർക്ക് നോക്കും. ട്യൂഷൻഫീയും മറ്റും മിതമായ നിരക്കിൽ.