ADVERTISEMENT

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് 5 ദിവസത്തെ അവധിക്കാല പരിശീലനത്തിനൊപ്പം ഇത്തവണ 5  ദിവസത്തെ ക്ലസ്റ്റർ പരിശീലനവും.  മുൻ വർഷങ്ങളിൽ പരമാവധി 3 ക്ലസ്റ്റർ നടത്തിയിരുന്നതാണ് ഇക്കൊല്ലം 5 ആക്കുന്നത്. ഇത്തവണ ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനവും ക്ലസ്റ്റർ യോഗങ്ങളുമുണ്ട്. 

നിലവിൽ ഇവർക്ക് തുടർ മൂല്യ നിർണയവുമായി ബന്ധപ്പെട്ട് വർഷത്തിൽ ഒരു ക്ലസ്റ്റർ യോഗം മാത്രമാണുള്ളത്. വാർഷിക പരിശീലനമില്ല. എന്നാൽ 10–ാം ക്ലാസ് വരെയുള്ള അധ്യാപകർക്ക്  സമാനമായ പരിശീലനം ഇവർക്കും നൽകാനാണ്  തീരുമാനം. മേയ് 15മുതൽ 25 വരെയാകും ജില്ലാ കേന്ദ്രങ്ങളിൽ വിഷയാധിഷ്ഠിതമായി 5 ദിവസത്തെ ക്യാംപുകൾ . റസിഡൻഷ്യൽ പരിശീലനം തിരഞ്ഞെടുക്കുന്നവർക്ക് 4 ദിവസം മതി. 

പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിചയപ്പെടുത്തുകയാണ് ക്യാംപുകളിലെ മുഖ്യ അജൻഡ. 1 മുതൽ 12 വരെ ക്ലാസുകളിലെ 1.9 ലക്ഷം അധ്യാപകർക്കാണു പരിശീലനം നൽകുക. അധ്യയന വർഷം 10 ദിവസത്തെ പരിശീലനമാണ് ലക്ഷ്യമെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.  6 മാസത്തിലൊരിക്കൽ അധ്യാപക പരിശീലനം എന്നായിരുന്നു ബജറ്റ് പ്രഖ്യാപനമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്താണ് ക്ലസ്റ്റർ  എണ്ണം കൂട്ടുന്നത്.

English Summary:

Kerala's School Teachers to Receive Intensive 5-Day Holiday Training Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com