യോഗ്യത പത്താം ക്ലാസ്; കൊച്ചിയിൽ മറൈൻ ട്രേഡ് കോഴ്സുകൾ
Mail This Article
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം നേടിയവർക്കു മികച്ച കരിയർ സാധ്യതകളുണ്ട്. കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റിൽ ഇത്തരം 2 പരിശീലന പ്രോഗ്രാമുകളുണ്ട്. CIFNET : Central Institute of Fisheries, Nautical & Engineering Training, Fine Arts Avenue, Kochi - 682 016, ഫോൺ: 0484 2351610, cifnet@nic.in, വെബ്: www.cifnet.gov.in.
(എ) വെസൽ നാവിഗേറ്റർ
(ബി) മറൈൻ ഫിറ്റർ
കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ 3 കേന്ദ്രങ്ങളിലും പഠനസൗകര്യമുണ്ട്. കണക്കിനും സയൻസിനും 40% വീതം മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്കാണു പ്രവേശനം. 2024 ഓഗസ്‌റ്റ് ഒന്നിന് 15–20 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 25 വരെയാകാം. ജൂൺ 29ന് കൊച്ചിയടക്കം 4 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്തും. ജൂലൈ 7ന് വെബ് സൈറ്റിൽ വരുന്ന പരീക്ഷാഫലം നോക്കി, ജൂലൈ 18നു കൊച്ചിയിൽ കേന്ദ്ര കൗൺസലിങ്ങിൽ പങ്കെടുക്കണം.
വെബ് സൈറ്റിൽ നിന്നു പ്രോസ്പെക്ടസും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോം, സർട്ടിഫിക്കറ്റ് പകർപ്പുകൾ, അപേക്ഷാ ഫീയായി 350 രൂപ Pay & Accounts Officer, Kochi എന്ന പേരിൽ എറണാകുളത്തു മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ് എന്നിവ The Director, CIFNET എന്ന പേരിൽ ജൂൺ 14ന് അകം കിട്ടത്തക്കവണ്ണം അയയ്ക്കണം. പട്ടികവിഭാഗക്കാർക്ക് അപേക്ഷാഫീ 175 രൂപ.