ADVERTISEMENT

മുൻ പിഎസ്‌സി പരീക്ഷകളിലെ ചില ചോദ്യങ്ങൾ പരിശോധിക്കാം. പ്രസ്താവനാ ചോദ്യങ്ങൾ അടക്കമുള്ള താഴെ പറയുന്നവയ്ക്ക് ഉത്തരം കണ്ടെത്തുമ്പോൾ ഓരോന്നിനും എത്ര സമയം വേണ്ടി വരുന്നുവെന്നു വിലയിരുത്തണം. കൂടുതൽ സമയമെടുക്കുന്നുണ്ടെങ്കിൽ ഇത്തരം കൂടുതൽ ചോദ്യങ്ങൾ പരിശീലിച്ച് വേഗത്തിൽ ഉത്തരമെഴുതാൻ ശീലിക്കണം.
1. ഇന്ത്യയിൽ ഭരണഘടനാനിർമാണസഭ രൂപം കൊണ്ടതെന്ന്:
A. 1946 ഡിസംബർ 6
B. 1946 ഡിസംബർ 9
C. 1946 ഡിസംബർ 11
D. 1946 ഡിസംബർ 15

2. ചുവടെ തന്നിരിക്കുന്നവയിൽ ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം:
(1) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യൂണിയനായിരിക്കും ഇന്ത്യ.
(2) ഇന്ത്യൻ യൂണിയനിൽപെട്ട പ്രദേശങ്ങൾ സ്വയം ഭരണാധികാരമുള്ളവയും യൂണിയനിൽ നിക്ഷിപ്തമായിട്ടുള്ള വിഷയങ്ങളിൽ അടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.
(3) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിന്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും ജനങ്ങളിൽ നിന്നാണ് സിദ്ധിക്കുക.
(4) ലോകസമാധാനവും മാനവരാശിയുടെ ക്ഷേമവും വളർത്തുന്നതിന് രാജ്യം പൂർണമനസ്സോടെ നിറഞ്ഞ സംഭാവനകൾ നൽകും.
A. (1), (2), (3), (4) എന്നിവ
B. (2), (3), (4) എന്നിവ
C. (1), (3), (4) എന്നിവ
D. (1), (4) എന്നിവ
3. ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായ ഉത്തരം എഴുതുക:
(1) അധികാര കേന്ദ്രീകരണം തടയുകയും അധികാരം വ്യത്യസ്ത സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുകയും വേണം.
(2) ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാകരുത്.
A. (1) ശരിയാണ് (2) തെറ്റാണ്
B. (2) ശരിയാണ് (1) തെറ്റാണ്
C. (1) & (2) തെറ്റാണ്
D. (1) & (2) ശരിയാണ്

4. ഭരണഘടനയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ഒരു രാഷ്ട്രത്തിന്റെ സംഘാടനവും പ്രവർത്തനവും സംബന്ധിച്ച അടിസ്ഥാന പ്രമാണമാണ് ഭരണഘടന.
(2) രാഷ്ട്രത്തിന്റെ ഭരണഘടന സമഗ്രവും പരമാധികാര സ്വഭാവമുള്ളതുമാണ്.
(3) യഥാർഥത്തിൽ ജനങ്ങളുടെ താൽപര്യങ്ങളാണ് ഒരു ജനാധിപത്യ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്.
(4) ഒരു രാജ്യത്തിന്റെ ഭരണഘടന എന്നാൽ അത് ആ രാജ്യത്തിന്റെ അടിസ്ഥാന നിയമസംഹിതയാണ്.
A. (2), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (2), (3), (4) എന്നിവ
5. താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ വാക്യം ഏത്:
A. പാടത്തു കനകം വിളഞ്ഞാലും കർഷകൻ പട്ടിണിയിൽ തന്നെ കഴിയും.
B. ജീവിതതത്വങ്ങൾ കഥയിൽ പൊതിഞ്ഞു കൊടുക്കുന്ന സമ്പ്രദായം വളരെ പഴയതാണ്.
C. എന്തൊക്കെയോ തെറ്റിദ്ധാരണകളുടെ ഫലമായി ഉണ്ടായ സംഭവങ്ങളാണ് ഇവ.
D. നിഷ്പ്രയാസം ഈ ജോലി അദ്ദേഹത്തിനു ചെയ്യാൻ കഴിയും.
6. The plural form of 'Billiards' is :
A. Billiard
B. Billiards
C. Billiardses
D. Billiardes
ഉത്തരം:
1.A, 2.C, 3.A, 4.D, 5.D, 6.B

English Summary:

Proven Strategies to Speed Up Your Answers for Top PSC Exam Scores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com