ADVERTISEMENT

 ഉയർന്ന വേതനത്തോടെ വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി സേവനമനുഷ്‌ഠിക്കാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സ് പ്രവേശനത്തിന് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡ് ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും. 20 സീറ്റു മാത്രം. നിയമനം ഉറപ്പെന്നു വിജ്ഞാപനമുണ്ട്.

60% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം വേണം. 2024 മാർച്ച് 31ന് 24 വയസ്സു കവിയരുത്. ആരോഗ്യം നിർബന്ധം. 157 സെന്റീമീറ്റർ ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം. വർണാന്ധത പാടില്ല. എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്.

ഷിപ്പിങ്‌ ഡയറക്‌ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് www.dgshipping.gov.inലെ Maritime Health Branch ലിങ്ക് നോക്കുക. കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. പാസ്പോർട്ട് ഉണ്ടായിരിക്കണം.
വിലാസം: The Head of Department, Marine Engineering Training Institute, Vigyana Sagar, Girinagar, Kochi – 682 020; വെബ് : www.cslmeti.in. ക്ലാസ് സെപ്റ്റംബർ ഒന്നിനു തുടങ്ങും. ക്യാംപസിൽ താമസിച്ചുപഠിക്കണം. ഉയർന്ന ഫീസാണ്.

English Summary:

Apply Now for Marine Engineer Training at Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com