ADVERTISEMENT

തിരുവനന്തപുരം ∙ വ്യവസായത്തിനു യോജിക്കുന്ന വിധത്തിൽ പാഠ്യപദ്ധതി  പരിഷ്കരിക്കാനും എൻജിനീയറിങ് പഠന ശാഖകളിൽ വൈദഗ്ധ്യ അധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കാനും സാങ്കേതിക സർവകലാശാലാ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം തീരുമാനിച്ചു. പഠന ബോർഡ് അധ്യക്ഷർക്ക് ഒപ്പം ഉന്നത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.

Read Also : ഇന്റർവ്യൂ ബോർഡുമായുള്ള ‘ഇരിപ്പുവശം’ നന്നാക്കാം; 9 കാര്യങ്ങൾ ശ്രദ്ധിക്കാം

വിദ്യാർഥികളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കോളജുകൾക്ക് പേപ്പറുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ ‘ബാസ്കറ്റ് ഓഫ് ക്രെഡിറ്റ്‌’ നടപ്പാക്കണമെന്നു യോഗത്തിൽ നിർദേശം ഉയർന്നെങ്കിലും തീരുമാനമായില്ല. നിർബന്ധമായും പഠിക്കേണ്ട പേപ്പറുകളുടെ എണ്ണം ചുരുക്കി, വിഷയ വൈവിധ്യത്തിനു പ്രാധാന്യം നൽകണമെന്ന നിർദേശമാണ് ചർച്ച ചെയ്തത്.

 

അടുത്ത അധ്യയനവർഷം മുതൽ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനായി സർവകലാശാലാ സ്കൂളുകളിൽ ഡയറക്ടറെ നിയമിക്കും. സർവകലാശാലയുടെ  ഗവേഷണ സഹായ പദ്ധതികളെക്കുറിച്ചു  കോളജുകളെ അറിയിക്കുന്നതിന് അഫിലിയേറ്റഡ് കോളജുകളുടെ പ്രിൻസിപ്പൽമാരുമായി വൈസ് ചാൻസലർ കൂടിക്കാഴ്ച നടത്തും.

Read Also : ജിആർഇ പരീക്ഷ പുതിയ ഫോർമാറ്റിൽ; സമയം ഏതാണ്ടു പകുതിയാക്കി; മാറ്റം പ്രാബല്യത്തിൽ

ഏഷ്യയിലെ ഏറ്റവും വലിയ ശാസ്‌ത്രോത്സവമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ സഹ സംഘാടനം ഏറ്റെടുക്കാനും പിന്തുണയ്ക്കാനും യോഗത്തിൽ തീരുമാനമായി. സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെ നേതൃത്വത്തിലാണ് നവംബർ 24 മുതൽ ജനുവരി 24 വരെ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്ര മേളയാണ് ഇത്.

വിദ്യാർഥി അദാലത്ത് 5ന്

വിദ്യാർഥി പരാതി പരിഹാരത്തിനായി എല്ലാ മാസവും ആദ്യ വ്യാഴാഴ്ച  നടത്തുവാൻ തീരുമാനിച്ച  അദാലത്ത്  5 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും.

 

പ്രീപ്രൈമറിയിലും  പാഠ്യപദ്ധതി  

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിനും തുടർവിദ്യാഭ്യാസത്തിനുമായി ആദ്യമായി പാഠ്യ പദ്ധതി തയാറാക്കുന്നു. ഇതിനായുള്ള ആശയ ചട്ടക്കൂടിന്റെ കരട് 9ന് പ്രസിദ്ധീകരിക്കും. അധ്യാപക പരിശീലനത്തിന്റെ ഭാഗമായ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടും ഇതിനൊപ്പം പ്രകാശിപ്പിക്കും. നിലവിലുള്ള അധ്യാപക പരിശീലന രീതിയിൽ കാര്യമായ മാറ്റം എസ്‌സിഇആർടി തയാറാക്കിയ ചട്ടക്കൂട് ശുപാർശ ചെയ്യുന്നുണ്ട്. 

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി

പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ റസിഡൻഷ്യൽ ട്രെയിനിങ് ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഭാരിച്ച ചെലവ് വെല്ലുവിളിയാണ്. അധ്യാപക യോഗ്യതയായി സംയോജിത ഡിഗ്രി വേണമെന്ന കേന്ദ്ര നയം നടപ്പാക്കുന്നതിലും സംസ്ഥാനം നിലപാട് എടുത്തിട്ടില്ല.  ഇത് സംസ്ഥാന സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ എസ്‌സിഇആർടിക്ക് ഇടപെടാനാകില്ലെന്നും ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശ് വ്യക്തമാക്കി.

 

Content Summary : Technical University Board to Revise Curriculum for Industry-Relevant Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com