ADVERTISEMENT

ന്യൂഡൽഹി ∙ 10, 12 ബോർഡ് പരീക്ഷകൾക്കു ഒരുവർഷം 2 അവസരം നൽകണമെന്ന പുതിയ നിർദേശം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇപ്പോൾ 9,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു മുതൽ ഇതു ബാധകമാകുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. 

അടുത്ത ഘട്ടത്തിൽ 9–ാം ക്ലാസ് മുതൽ 2 പരീക്ഷയെന്ന സംവിധാനം കൊണ്ടുവരും. 9 മുതൽ 12 വരെയുള്ള ക്ലാസുകളെ 8 സെമസ്റ്ററുകളായി തിരിച്ചുള്ള പരീക്ഷാരീതി ഭാവിയിൽ നടപ്പാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകം പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 3 മുതൽ 6 വരെ ക്ലാസുകളിലെയും 9, 11 ക്ലാസുകളിലെയും പുതിയ പുസ്തകം അടുത്ത വർഷം ലഭ്യമാകും. തൊട്ടടുത്ത അക്കാദമിക് വർഷത്തിൽ 7, 9, 10, 12 ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ ലഭ്യമാക്കും. സെക്കൻഡറി തലത്തിൽ മൂന്നു ഭാഷാ പഠനമെന്ന നിർദേശവും വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കും.

Content Summary:

Exciting News for Students! 2 Board Exam Opportunities Announced by Union Education Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com