ADVERTISEMENT

തിരുവനന്തപുരം∙ സ്കൂൾ കായികമേള നടത്തിപ്പിനും സ്പോർട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 9–ാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന തുക വർധിപ്പിച്ചു. 9,10 ക്ലാസുകാരിൽ നിന്ന് ഈടാക്കിയിരുന്ന 10 രൂപ 15 രൂപയായും ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്നു വാങ്ങിയിരുന്ന 50 രൂപ 75 രൂപയായുമാണ് വർധിപ്പിക്കുന്നത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്പെഷൽ ഫീസിനൊപ്പമാണ് ഈ തുകയും ഈടാക്കുന്നത്. 

നിലവിൽ പിരിക്കുന്ന വിഹിതം സ്വരൂപിച്ചുള്ള അത്‌ലറ്റിക് ഫണ്ട് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി പൊതുവിദ്യാ ഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ഫീസ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയത്. മേളകൾക്കായി മുൻകൂർ പിരിക്കുന്ന ഈ വിഹിതത്തിനു പുറമേ പല സബ്ജില്ലകളിലും മേളകളോ ടനുബന്ധിച്ചും അനധികൃതമായി വിദ്യാർഥികളിൽ നിന്ന് പണം പിരിക്കുന്നുണ്ട്. സബ്ജില്ലാ ഓഫിസുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഈ പണപ്പിരിവ് നടത്തുന്നത്.

English Summary:

Students to pay more for enhanced sports events and activities at school fairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com