സ്കൂൾ ശാസ്ത്രോത്സവം ഇന്ന് ആരംഭിക്കും
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം. പ്രധാനവേദിയായ തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ രാവിലെ 11ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.
ജില്ലയിലെ എംഎൽഎമാരും എംപിമാരും പങ്കെടുക്കും. ഇന്നു പ്രധാനമായും ടീമുകളുടെ റജിസ്ട്രേഷനാണ് നടക്കുക. തൈക്കാട് ഗവ മോഡൽ എച്ച്എസ്എസിലാണ് റജിസ്ട്രേഷൻ ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരങ്ങൾ മാത്രമാണ് ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുക.
180 ഇനങ്ങളിലായി 7000 പേർ മത്സരിക്കും. 10000 പേർക്ക് മൂന്നു നേരം ഭക്ഷണം നൽകുന്നതിനായി തൈക്കാട് ഗവഎച്ച്എസ്എൽപിഎസിൽ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്.
Content Summary:
State School Science Festival Kickoff: Speaker A.N. Shamseer to Inaugurate at Cottonhill GHSS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.