ADVERTISEMENT

തിരുവനന്തപുരം ∙ ക്രിസ്മസ് അവധിക്കു ശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഇന്നു തുറന്നു. ഹയർ സെക്കൻഡറി എൻഎസ്എസ് സഹവാസ ക്യാംപുകൾ അവസാനിക്കുന്നതും ഇന്നാണ്.  ഭൂരിപക്ഷം ഹയർ സെക്കൻഡറി സ്കൂളുകളിലും ക്യാംപുകൾ നടക്കുന്നുണ്ട്.  

ഇവിടങ്ങളിൽ ഇന്ന് ക്ലാസും ക്യാംപും ഒരുമിച്ചു നടത്തേണ്ട സ്ഥിതിയാണ്. പലയിടത്തും ഇന്നു രാവിലെ ക്ലാസ് ആരംഭിക്കുന്നതിനു മുൻപേ ക്യാംപ് അവസാനിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ച ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും വ്യക്തത വരുത്തിയിരുന്നില്ല. ഇന്നു സ്കൂൾ തുറക്കുമെങ്കിലും നാളെ മന്നം ജയന്തി പ്രമാണിച്ച് പൊതു അവധിയാണ്.

Content Summary:

Public Schools Reopen Post-Christmas: Navigating Space with NSS Sahavasa Camps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com