ADVERTISEMENT

ന്യൂഡൽഹി ∙ ഇക്കുറി പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരിക്കുന്നത് 1.95 കോടി വിദ്യാർഥികൾ. 14.33 ലക്ഷം അധ്യാപകരും 5.30 ലക്ഷം മാതാപിതാക്കളും റജിസ്റ്റർ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം 38.8 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്.

29നു ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ മൂവായിരത്തോളം വിദ്യാർഥികൾ നേരിട്ടു ഭാഗമാകും. ബാക്കിയുള്ളവർ ഓൺലൈനിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കു ഓൺലൈൻ മത്സരങ്ങളും ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസരവും ക്രമീകരിച്ചിരുന്നു. വിജയിക്കുന്നവർക്കു പരിപാടിയിൽ നേരിട്ടു പങ്കെടുക്കാൻ അവസരമൊരുക്കും. വിദ്യാർഥികളുടെ പരീക്ഷപ്പേടി അകറ്റാൻ 2018 ൽ ആണു പരിപാടി ആരംഭിച്ചത്.

Content Summary:

Nearly 2 Million Registrants Poised to Shape the Future of Education in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com