ADVERTISEMENT

ന്യൂഡൽഹി ∙ സ്കൂൾ, കോളജ് തലങ്ങളിലെ എല്ലാ കോഴ്സുകളുടെയും പഠനസാമഗ്രികൾ അടുത്ത 3 വർഷത്തിനുള്ളിൽ പ്രാദേശിക ഭാഷയിൽ ഡിജിറ്റലായി ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഇതു നടപ്പാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. പ്രാദേശിക ഭാഷയിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. വിജയശതമാനം വർധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും കേന്ദ്രം വിലയിരുത്തുന്നു. 

പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പഠനസാമഗ്രികളും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാൻ സ്കൂൾ ബോർഡുകളോടും യുജിസി, എഐസിടിഇ, എൻസിഇആർടി, എൻഐഒഎസ്, വിവിധ ഐഐടികൾ, കേന്ദ്ര സർവകലാശാലകൾ എന്നിവയോടും നിർദേശിച്ചിട്ടുണ്ട്. ഇവ ഡിജിറ്റലായി അടുത്ത 3 വർഷത്തിനുള്ളിൽ ലഭ്യമാക്കണം. 

സംസ്ഥാന സ്കൂൾ ബോർഡുകൾ, സർവകലാശാലകൾ എന്നിവയുമായി ചർച്ച നടത്താനും യുജിസി, എഐസിടിഇ, കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കു നിർദേശം നൽകിയിട്ടുണ്ട്. എൻജിനീയറിങ്, മെഡിക്കൽ, നിയമ, യുജി–പിജി കോഴ്സുകളുടെ പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ തയാറാക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Content Summary:

Local Language Learning Goes Digital: A New Era for India's Education System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com