പഠനത്തിലെ ബോറടി മാറ്റാൻ പരീക്ഷിക്കാം ഈ പുതുവഴി

Mansoorali-Kappungal
SHARE

എൽഡിസി പരീക്ഷയിൽ സ്കൂൾ പാഠപുസ്തകങ്ങളുടെ സ്വാധീനം വളരെ കൂടുതലാണ്. പത്താം ക്ലാസ് യോഗ്യത വേണ്ട പരീക്ഷകളിൽ അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ഏറെ ചോദ്യങ്ങളുണ്ടാകാം. 40 ചോദ്യങ്ങൾ വരെ വന്ന പരീക്ഷയുണ്ട്. ചുരുങ്ങിയത് 5 മാർക്കിന്റെ ചോദ്യങ്ങളെങ്കിലും പ്രതീക്ഷിക്കുക. 

ഇക്കുറി നമുക്ക് അ‍ഞ്ചാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽനിന്നു വരാവുന്ന ചോദ്യങ്ങളും ഉത്തരങ്ങൾ ചർച്ച ചെയ്യാം. ചരിത്രപഠനം ചിലർക്കെങ്കിലും ബോറടിക്കും. അതു മാറ്റാൻ പഠനം ക്വിസ് മാതൃകയിലാക്കിയാലോ ? 

ചുവടെയുള്ള ചോദ്യങ്ങൾക്ക് ആദ്യം സ്വയം ഉത്തരമെഴുതൂ. ശരിയുത്തരം ഇപ്പോൾ നോക്കേണ്ട. 

1) മനുഷ്യൻ മൂർച്ചയും മിനുസവുമുള്ള ആയുധങ്ങൾ ഉപയോഗിച്ച കാലഘട്ടം ?

2) മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?

3) മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരം ?

4) കല്ലു കൊണ്ടുള്ള ആയുധങ്ങൾക്കൊപ്പം ചെമ്പുകൊണ്ടുള്ള ഉപകരണങ്ങളും ഉപയോഗിക്കാൻ തുടങ്ങിയ കാലഘട്ടം ?

5) എഡിയുടെ (AD) പൂർണ രൂപം ?

6) ബിസിയുടെ (BC) പൂർണ രൂപം?

7) യൂഫ്രട്ടീസ്, ടൈഗ്രിസ് നദീതടങ്ങളിൽ ഉയർന്നുവന്ന സംസ്കാരം ?

8) മെസപ്പൊട്ടാമിയ എന്ന വാക്കിന്റെ അർഥം ?

9) പഴയ മൊസപ്പൊട്ടാമിയ ഇന്നത്തെ ഏതു രാജ്യം ? 

10) സിഗ്ഗുറാത്തുകൾ ഏതു സംസ്കാരവുമായ ബന്ധപ്പെട്ടിരിക്കുന്നു ?

11) ക്യൂണിഫോം ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

12) ഈജിപ്ഷ്യൻ സംസ്കാരം ഉടലെടുത്തത് ഏതു നദീതീരത്ത് ?

13) നൈലിന്റെ ദാനം എന്ന് ഈജിപ്തിനെ വിശേഷിപ്പിച്ചതാര് ?

14) ഹൈറോഗ്ലിഫിക്സ് ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ?

15) ഈജിപ്ത് ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത് ഏതു പേരിൽ ?

16) കണ്ടെത്തിയതിൽ ഏറ്റവും വലിയ പിരമിഡ് ഏത് ?

17) ഹൊയാങ് ഹോ നദീതീരത്തു രൂപപ്പെട്ട സംസ്കാരം ?

18) ചൈനയുടെ ദുഃഖം, മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്നത് ?

19) മഹാസ്നാന ഘട്ടം കണ്ടെടുക്കപ്പെട്ടത് എവിടെനിന്ന് ?

20) മൂന്നുനാലു തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ചുജീവിക്കുന്ന സമ്പ്രദായം ?

21) ‘എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ വിഭവങ്ങളുണ്ട്. എന്നാൽ ആരുടെയും അത്യാഗ്രഹം നിറവേറ്റാനില്ല താനും’– ഇങ്ങനെ പറഞ്ഞതാര് ?

22) ഹാലിയുടെ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വർഷം കൂടുമ്പോൾ ?

23) സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലംവയ്ക്കുന്ന ആകാശഗോളങ്ങൾ ?

24) സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത ?

25) ഗ്രഹങ്ങളെ വലം വയ്ക്കുന്ന ഗോളങ്ങൾ ?

26) സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

27) സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ?

28) ഏറ്റവും വലിയ ഗ്രഹം ?

29) വ്യാഴവട്ടം എന്നു പറയുന്നത് എത്ര വർഷം ?

30) ഏറ്റവും ചെറിയ ഗ്രഹം ?

ഇനി ശരിയുത്തരവുമായി ഒത്തുനോക്കി സ്വന്തം സ്കോർ കണ്ടെത്താം. തെറ്റിയ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം മനസ്സിലുറപ്പിച്ച ശേഷം റിവിഷനും നടത്താം. ഈ 30 ചോദ്യങ്ങളിലൊതുങ്ങുന്നില്ല, ഒരു പാഠപുസ്തകത്തിലെ വിവരങ്ങൾ. ഇത്തരത്തിൽ എല്ലാ ഭാഗങ്ങളും പഠിക്കുക. ഇതേ മാതൃകയിൽ പത്താം ംക്ലാസ് വരെയുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളെല്ലാം പഠിക്കുക.

ശരിയുത്തരങ്ങൾ: 

1) നവീന ശിലായുഗം. 

2) ചെമ്പ്. 

3) വെങ്കലം. 

4) താമ്ര ശിലായുഗം, അഥവാ ചാൽകോലിത്തിക് ഏജ്. 

5) ആനോ ഡൊമിനി. 

6) ബിഫോർ ക്രൈസ്റ്റ്. 

7) മെസപ്പൊട്ടാമിയൻ സംസ്കാരം. 

8) രണ്ടു നദികൾക്കിടയിലുള്ള പ്രദേശം. 

9) ഇറാഖ്. 

10) മൊസപ്പൊട്ടാമിയൻ സംസ്കാരം. 

11) സുമേറിയൻ സംസ്കാരം. 

12) നൈൽ. 

13) ഹെറോഡോട്ടസ്. 

14) ഈജിപ്ഷ്യൻ. 

15) ഫറവോ. 

16) ഖുഫു രാജാവ് നിർമിച്ച ഗിസയിലെ പിരമിഡ്. 

17) ചൈനീസ്. 

18) ഹൊയാങ് ഹോ. 

19) മോഹൻജൊ ദാരോ. 

20) കൂട്ടുകുടുംബം. 

21) ഗാന്ധിജി.

 22) 76 വർഷം. 

23) ഗ്രഹങ്ങൾ. 

24) ഭ്രമണപഥം.

25) ഉപഗ്രഹങ്ങൾ.

 26) നിക്കോളാസ് കോപ്പർനിക്കസ്.

 27) നെപ്റ്റ്യൂൺ.

 28) വ്യാഴം. 

29) പന്ത്രണ്ടു വർഷം. 

30) ബുധൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA