നീലഗിരി വഴി കേരളത്തിലേക്ക്; വേനലിനു മുൻപ് കുടുംബത്തോടെ കാട്ടാനകളുടെ കുടിയേറ്റം– വിഡിയോ
Mail This Article
വേനൽ കനക്കുന്നതിനു മുൻപേ സുരക്ഷിത സ്ഥാനത്തേക്ക് ആനകൾ കുടുംബത്തോടെ കുടിയേറ്റം തുടരുകയാണ്. തമിഴ്നാട്ടിലെയും കർണാടകയിലെയും വനങ്ങളിൽ നിന്ന് കേരളത്തിലെ ഈർപ്പം നിറഞ്ഞ നിതൃഹരിത വനങ്ങളിലേക്കാണ് ആനക്കൂട്ടം നീങ്ങുന്നത്. വാർഷിക കുടിയേറ്റത്തിന്റെ ഭാഗമായി നീലഗിരിയിൽ നിന്നും കേരളത്തിലേക്ക് കടക്കുന്ന ആനകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തമിഴ്നാട് വനംവകുപ്പ് ഡിഎഫ്ഒയായ സുപ്രിയ സാഹു പങ്കുവച്ച വിഡിയോ നിരവധിപ്പേരാണ് കണ്ടത്. കുഞ്ഞുങ്ങളടക്കം നിരവധി ആനകളാണ് തേയിലത്തോട്ടം വഴി കുന്നുകൾക്കിടയിലൂടെ കടന്നുപോകുന്നത്. ഒന്നിനുപുറകെ ഒന്നായി അച്ചടക്കത്തോടെയാണ് നടത്തം. ആനത്താരകളിൽ തേയിലത്തോട്ടങ്ങൾ നിർമിക്കുന്നത് അവസാനിപ്പിക്കണമെന്നും ആനകൾക്ക് അവകാശപ്പെട്ട സ്ഥലങ്ങൾ മനുഷ്യൻ കൈയേറുന്നതുകൊണ്ട് അവർക്ക് കുടിയേറ്റം ചെയ്യേണ്ടി വരുന്നതെന്ന് വിഡിയോ കണ്ടവർ പറയുന്നത്.
ആനകളുടെ കുടിയേറ്റത്തെ കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് വനംവകുപ്പ് കണ്ടെത്തിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഹിമാലയത്തിന്റെ മധ്യനിരകളിലേക്ക് ആനകൾ കുടിേയറുന്നത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു.