ADVERTISEMENT

ഫിൻലൻഡിലും സ്വിറ്റ്സർലൻഡിലും മഞ്ഞുമൂടിയ വഴിയിലൂടെ വാഹനങ്ങൾ പോകുന്ന നിരവധി വിഡിയോകൾ നാം കണ്ടിരിക്കും. അതുപോലെ കശ്മീരിലും ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങിയിരിക്കുകയാണ്. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബാരാമുള്ള–ബനിഹാൽ മേഖലയിൽ നിന്നുള്ളതാണ് വിഡിയോ. കശ്മീർ താഴ്‌വരകളിലെ മഞ്ഞുവീഴ്ച എന്ന കുറിപ്പോടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ റെയിൽവേ ട്രാക്ക് ഏതാണെന്ന് പോലും കണ്ടെത്താൻ പറ്റാത്ത വിധം മഞ്ഞുവീണു കിടക്കുകയാണ്. പെട്ടെന്നാണ് ട്രെയിൻ മുന്നോട്ട് വരികയും ട്രാക്കിലൂടെ പാഞ്ഞുപോകുന്നതും.

മഞ്ഞുവീഴ്ചയ്ക്കിടയിലെ ടോംഗ റെയ്ഡ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോളിവുഡ് സിനിമയിൽ ലഭിക്കുന്ന എഫക്ട് ലൈവായി കശ്മീരിൽ അനുഭവിക്കാമെന്ന് നിരവധിപ്പേർ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com