ADVERTISEMENT

ബ്ലഡ്സ്റ്റോൺ എന്നത് വജ്രം പോലെ തന്നെയുള്ള ഒരു തരം ക്രിസ്റ്റലാണ്.  ചോരയുടെ നിറത്തോട് സാമ്യമുള്ള രീതിയിൽ ചുവന്ന പൊട്ടുകളുമായി കാണപ്പെടുന്ന ഈ കല്ലിന് യഥാർഥത്തിൽ പച്ച നിറമാണ്. എന്നാൽ ഇവയുടെ പുറത്തെ രക്തത്തുള്ളികൾ പോലുള്ള ചുവന്ന പൊട്ടുകളാണ് ഈ കല്ലുകൾക്ക് ബ്ലഡ് സ്റ്റോൺ എന്ന പേര് ലഭിക്കാൻ കാരണം. കാൽസെഡണി എന്നാണ് ശാസ്ത്രലോകത്തെ ഈ കല്ലുകളുടെ വിളിപ്പേര്. സിലിക എന്ന ധാതുവാണ് കാൽസെഡണിയുടെ പ്രധാന ഘടകം. സിലിക്കയുടെ രണ്ട് ഘടകങ്ങളായ ക്വാർട്സും മാഗ്നെറ്റും ചേർന്നാണ് ഈ രക്തക്കല്ലുകൾ രൂപപ്പെടുന്നത്.

കാഴ്ചയിലെ ആകർഷകത്വവും പ്രത്യേകതയും കൊണ്ട് തന്നെ പുരാതന കാലം മുതൽക്കെ മനുഷ്യരുടെ ശ്രദ്ധ ആകർഷിച്ചവയാണ് ഈ ബ്ലഡ് സ്റ്റോണുകൾ. റോമൻ കാലഘട്ടം മുതൽ തന്നെ ഈ കല്ലുകളെ പറ്റിയുള്ള പരാമർശം ചരിത്രരരേഖകളിൽ ഉണ്ട്. അതസമയം മറ്റ് പല അപൂർവങ്ങളായ കല്ലുകളെയും, രത്നങ്ങളെയുമൊക്കെ പോലെ തന്നെ മിത്തുകളും കെട്ടുകഥകളുമെല്ലാം ബ്ലഡ് സ്റ്റോണുകളെ പറ്റിയും സജീവമായിരുന്നു. ഇത്തരത്തിലുള്ള കെട്ടുകഥകൾക്കൊന്നും അടിസ്ഥാനമില്ലെന്നത് യുക്തിപൂർവം ചിന്തിച്ചാൽ ആർക്കും മനസ്സിലാക്കും. എന്നാൽ ഇങ്ങനെ പറഞ്ഞ് പരത്തുന്ന കഥകളിൽ ഒന്നിനെ മാത്രം ഗവേഷകർ പിന്തുണക്കുന്നുണ്ട് എന്നതാണ് രസകരമായ കാര്യം.

what-is-bloodstone-crystal1
Image Credit: nastya81/ Istock

ഈ കല്ലിനെ പറ്റിയുടെ പ്രശസ്തമായ ചില ഐതീഹ്യങ്ങളെടുത്താൽ അതിലൊന്ന് ബൈബിളുമായി ബന്ധപ്പെട്ടതാണ്. പച്ച നിറത്തിലുള്ള ഈ കല്ലിലെ ചുവന്ന പാടുകൾ യേശുകക്രിസ്തുവിന്റെ ക്രൂശിക്കലിനെ സൂചിപ്പിക്കുന്നു എന്നാണ് ഈ ഐതീഹ്യം. ഒരു കാലത്ത് ഈ ബ്ലഡ് സ്റ്റോൺ സ്വാഭാവികമായും വലിയ അളവിൽ ലഭിച്ചിരുന്നത് ഏഷ്യയിൽ നിന്നും യുറോപ്പിൽ നിന്നുമായിരുന്നു. അതുകൊണ്ട് തന്നെയാണ് അക്കാലത്ത് ആളുകൾ ക്രിസ്തുവുമായ ബന്ധപ്പെട്ട ഐതീഹ്യം വിശ്വസിക്കാൻ താൽപര്യം കാണിച്ചിരുന്നതും.എന്നാൽ പിന്നീട് ഓസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കും യൂറോപ്യന്മാർ കുടിയേറുകയും അവിടെ നിന്ന് ബ്ലഡ് സ്റ്റോൺ കണ്ടെത്തുകയും ചെയ്തതോടെ ജീസസിന്റെ രക്തം വീഴാത്ത ഭൂഖണ്ഡങ്ങളിലും ബ്ലഡ് സ്റ്റോൺ ഉണ്ടെന്ന് ഈ ഐതീഹ്യങ്ങളിൽ വിശ്വസിച്ചിരുന്നവർ തിരിച്ചറിഞ്ഞു.

ബ്ലഡ്സ്റ്റോൺ ഉണ്ടാകുന്നത്

തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഒരു തരത്തിലുള്ള സിലിക്കയാണ് ബ്ലഡ് സ്റ്റോണിലെ പ്രധാന ഘടകം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ സിലിക്കൺ ഡയോക്സൈഡിൽ നിന്നാണ് ബ്ലഡ്സ്റ്റോണിന്റെ രൂപപ്പെടലിനുള്ള വഴിയൊരുങ്ങുന്നത്. മറ്റ് പല ധാതുക്കളെയും പോലെ ഭൂമിയുടെ അടിയിലാണ് സിലിക്ക വലിയ അളവിൽ കാണപ്പെടുത്. സിലിക്കയും ഓക്സിജനും ചേർന്നുള്ള മിശ്രിതമായ സിലിക്ക ഓക്സൈഡും ഭൂമിക്കടിയിൽ വലിയ തോതിൽ കാണപ്പെടുന്ന ധാതുമിശ്രിതങ്ങളിൽ ഒന്നാണ്. അത് പോലെ തന്നെ കടൽത്തീരത്തെ മണൽത്തരികളിലും ഇവ ധാരാളമായുണ്ട്. മണൽത്തരികൾക്ക് അൽപം സുതാര്യമായ എന്നാൽ നേരിയ വെള്ളയും, പിങ്കും, മഞ്ഞയും എല്ലാം കലർന്ന നിറം നൽകുന്നതും ഈ മിശ്രിതമാണ്.

എന്നാൽ ചിലപ്പോഴെങ്കിലും ഈ മിശ്രിതം സുതാര്യമായ വെള്ളളനിറത്തിന് പകരം മറ്റ് പല നിറങ്ങളിലേക്കും മാറുന്നതായി കാണപ്പെടാറുണ്ട്. ഈ മാറ്റത്തിൽ ഏറ്റവുമധികം കാണപ്പെടുന്നത് പച്ച നിറത്തിലേക്കുള്ള മാറ്റമാണ്. ഇങ്ങനെ പച്ച നിറത്തിലേക്ക് മാറുമ്പോഴാണ് ബ്ലഡ് സ്റ്റോണിന്റെ രൂപപ്പെടലിന് വഴിയൊരുങ്ങുന്നത്. ജാസ്പർ എന്നു കൂടി  വിളിപ്പേരുള്ള ഈ ബ്ലഡ് സ്റ്റോണിലേക്ക് ഈ പച്ചക്കല്ലിനെ എത്തിക്കുന്നത് ചുവന്ന നിറത്തിലുള്ള പാടുകൾ കൂടിയാണ്. ഇരുമ്പിന് തുരുമ്പെടുക്കുന്നത് പോലെ ഓക്സിഡേഷൻ സംഭവിച്ചാണ് ഈ ചുവന്ന പൊട്ടുകൾ രൂപപ്പെടുന്നത്. ഹെർമറ്റൈറ്റ് എന്നാണ് ഈ ഓക്സിഡേഷൻ പ്രതിഭാസം അറിയപ്പെടുന്നത്. ഓക്സിഡേഷൻ കൂടി സംഭവിക്കുന്നതോടെയാണ് പച്ച നിറത്തിലുള്ള കല്ലിൽ ചുവന്ന പൊട്ടുകൾ കൂടി രൂപപ്പെട്ട് ഈ കല്ലുകൾ രക്തക്കല്ലുകളായി മാറുന്നത്.

ക്രിസ്തുവിന്റെ കാലത്തിന് മുൻപേ തന്നെ ഈ കല്ലുകളിലെ ചുവന്ന പാടുകളെ രക്തത്തുള്ളികളായി പലരും വ്യാഖാനിച്ചിരുന്നു. റോമൻ എഴുത്തുകാരനായിരുന്ന പ്ലൈനി ദി എൽഡർ എന്ന എഴുത്തുകാരൻ ഈ കല്ലുകളെ പാടിനെ രക്തത്തുള്ളിയായി വിശേഷിപ്പിച്ചിട്ടുണ്ട്. ഈ കല്ല് വെള്ളത്തിലിട്ട് ഇതേ കല്ലിൽ കാണുന്ന പ്രതിഫലനം കൊണ്ട് സൂര്യഗ്രഹണം നിരീക്ഷിക്കാനാകും എന്നായിരുന്നു പ്ലൈനിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന്റെ ശാസ്ത്രീയ അടിത്തറ ഗവേഷകർ പിന്നീട് തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടാതെ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി പലരും ഇത്തരം കല്ലുകൾക്ക് രോഗമുക്തി നൽകാനുള്ള ശേഷിയുണ്ടെന്നും മറ്റും അവകാശപ്പെട്ടിട്ടുണ്ട്. ഇതിനും ശാസ്ത്രീയമായ തെളിവുകൾ ഇതുവരെയില്ല.

ബ്ലഡ് സ്റ്റോണുകൾക്ക് ആളുകളുടെ ശ്രദ്ധയും മാനസിക ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ ഇപ്പോഴും നിലവിലുണ്ട്. താന്ത്രിക് ധ്യാനം, യോഗ തുടങ്ങിയവയുടെ ഭാഗമായാണ് ഇത്തരം നിരീക്ഷണങ്ങളുള്ളത്. എന്നാൽ ഇതിനും ഇതുവരെ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതേസമയം ഇത്തരത്തിൽ പ്രചരിക്കുന്ന മിത്തുകളിലെല്ലാം പൊതുവായുള്ള ഒന്നുണ്ട്. അത് ബ്ലഡ് സ്റ്റോണിന്റെ ഭംഗിയെ പറ്റിയുള്ള വിശേഷണങ്ങളാണ്. ഈ ഭംഗിയേക്കുറിച്ചുള്ള വിശേഷണത്തോട് മാത്രമാണ് ശാസ്ത്രലോകത്തിന് യോജിക്കാനാകുന്നത്. അതുകൊണ്ട് തന്നെ രക്തക്കല്ല് ഭംഗിക്കുവേണ്ടി ധരിക്കുന്നതും ഒപ്പം തന്നെ ചരിത്രപരമായ പ്രസക്തിയുള്ള കല്ലുകൾ ശേഖരിക്കുന്നതും മാത്രമാണ് ഈ ബ്ലഡ് സ്റ്റോണിനെ സംബന്ധിച്ച് ശാസ്ത്രജ്ഞർ പിന്താങ്ങുന്ന കാര്യങ്ങൾ.

English Summary: What Is Bloodstone Crystal?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com