ഒരേക്കർ ഭൂമിയിൽ സ്വാഭാവിക വനം; തേടിയെത്തിയത് വനമിത്ര പുരസ്കാരം

Satyanarayana from Kasargod honored with the Vanamitra Award
Grab image from video shared by Manorama News
SHARE

വീടിനോട് ചേർന്ന് ഒരേക്കർ ഭൂമിയിൽ സ്വാഭാവിക വനം ഒരുക്കി പ്രകൃതിക്ക് താങ്ങാവുകയാണ് കാസർകോട് ബെള്ളൂർ സ്വദേശി സത്യനാരായണ. ഭാവി തലമുറയ്ക്കും പ്രകൃതിക്കും മുതൽ കൂട്ടൊരുക്കുന്ന സത്യനാരായണയെ തേടി ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരവുമെത്തി. വനനശീകരണം ചർച്ചയാകുന്ന കാലത്ത് സത്യനാരായണ ഒരു മാതൃകയാണ്. മനുഷ്യർക്ക് വേണ്ടതെല്ലാം നൽകുന്ന പ്രകൃതിയെ നാം താങ്ങി നിർത്തണമെന്ന സന്ദേശം കൂടി ഇദ്ദേഹം പങ്കുവയ്ക്കുകയാണ്.

വ്യത്യസ്ത തരം മരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് ഒരേക്കർ ഭൂമി. വനത്തിൽ എത്തുന്ന ഓരോ ജീവജാലങ്ങളും അവരുടേതായ ഭാഷയിൽ സത്യനാരയണയോട് നന്ദിപറയുന്നുണ്ടാകാം. അവർക്ക് താങ്ങാകുന്നതിനും ഒപ്പം അഭയമൊരുക്കുന്നതിനുംഅറുന്നൂറ്റി അമ്പതിലധികം അപൂർവ ഇനം നെൽവിത്തുകളും ഇദ്ദേഹം സംരക്ഷിച്ചു വരുന്നു. കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജിനോം സേവ്യർ കമ്യൂണിറ്റി പുരസ്ക്കാരവും സത്യനാരായണയെ തേടിയെത്തിയിട്ടുണ്ട്.

English Summary: Satyanarayana from Kasargod honored with the Vanamitra Award

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS