കടിച്ചാലുടൻ മരണം, വിഷമേറ്റാൽ കൊടുംദുരിതം, വരിഞ്ഞുമുറുക്കിയും കൊല്ലും; എന്നിട്ടും കെനിയ...!
Mail This Article
വിഷപ്പാമ്പുകളെ ആരുമൊന്നു ഭയക്കും. അതിനാൽത്തന്നെ അവയിൽനിന്ന് പരമാവധി അകന്നുനിൽക്കാനാണ് എല്ലാവരും ശ്രമിക്കുക. വഴിയിലൊരു പാമ്പിനെക്കണ്ടാൽ അതിനു വിഷമുണ്ടോ ഇല്ലയോ എന്നറിയും മുൻപേ ജീവനുംകൊണ്ടോടുന്നവരാണ് ഏറെയും. പക്ഷേ വിഷപ്പാമ്പുകളിൽനിന്ന് ഓടിയൊളിക്കാതെ, അവയെ ‘സ്നേഹത്തോടെ’ വളർത്തി കാശുണ്ടാക്കുന്നവരുമുണ്ട്. ഒരു രാജ്യംതന്നെ അക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നുണ്ട്– കെനിയ. അവിടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായമാണിന്ന് പാമ്പു വളർത്തൽ. മുതലകളെയും അപകടകാരികളായ വിഷപ്പാമ്പുകളെയും വളർത്തി ലാഭം കൊയ്യുന്ന രാജ്യമായിമാറിക്കഴിഞ്ഞിരിക്കുന്ന കെനിയ. നമ്മുടെ നാട്ടിൽ കോഴിവളർത്തലും കന്നുകാലി ഫാമുകളുമൊക്കെ സജീവമാകുമ്പോൾ കെനിയയിൽ കൂണുപോലെ മുളച്ചുപൊന്തുകയാണ് ‘പാമ്പു ഫാമു’കൾ. ഉഗ്രവിഷമുള്ള പാമ്പുകളെയും കൂറ്റന്‍ പെരുമ്പാമ്പുകളെയും മറ്റുമാണ് ഇത്തരം ഫാമുകളിൽ വളർത്തുന്നത്. നിലവിൽ, അംഗീകാരമുള്ള അൻപതോളം സ്നേക്ക് ഫാമുകൾ ഇവിടെയുണ്ട്. 50 സ്നേക്ക് ഫാമുകളിലായി ഇരുപതിനായിരത്തിലേറെ പാമ്പുകളെയാണിന്ന് കെനിയയില്‍ വളര്‍ത്തുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇത്തരം ഫാമുകളുടെ പ്രധാന ലക്ഷ്യം. പ്രതിവിഷ നിർമാണത്തിനുള്ള പാമ്പിൻ വിഷവും ഇത്തരം ഫാമുകളിൽനിന്ന് ശേഖരിക്കാറുണ്ട്. ഇതോടൊപ്പം പാമ്പുകളെ കയറ്റുമതി ചെയ്യുന്നതും ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മൃഗശാലകളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കുമാണ് പ്രധാനമായും പാമ്പുകളെ കയറ്റുമതി ചെയ്യുന്നത്. എന്തുകൊണ്ടാണ് കെനിയ കേന്ദ്രീകരിച്ച് പാമ്പുഫാമുകളുടെ എണ്ണം കൂടുന്നത്? എന്താണ് അവയ്ക്കു പിന്നിലെ ലാഭം? വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് രാജ്യം കൈകാര്യം ചെയ്യുന്നത്? ഇരുന്നൂറോളം ജോലിക്കാരുള്ള ഫാമുകള്‍ വരെ കെനിയയിലുണ്ട്. പ്രാദേശികമായ മറ്റ് ജോലിസാധ്യതകള്‍ കൂടിയാണ് ഇതുവഴി പാമ്പ് ഫാമുകള്‍ സൃഷ്ടിക്കുന്നത്. ആ ലോകത്തെപ്പറ്റിയറിയാം, വിശദമായി...