ഇറ്റലിയിൽ ആകാശത്ത് ‘ചുവന്ന’ വളയം; അന്യഗ്രഹപേടകമോ? വിചിത്രാകൃതിയുള്ള പ്രകാശഘടന

Image Credit: Valter Binotto
Mysterious red ring flashes over Italy like alien spaceship
SHARE

ഇറ്റലിയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച രാത്രി പ്രത്യക്ഷപ്പെട്ട ചുവന്ന വളയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇറ്റാലിയൻ പ്രകൃതി ഫോട്ടോഗ്രഫർ വാൾട്ടർ ബിനോട്ടോ ഈ വളയത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കണ്ടനിമിഷം തന്നെ പല ഗൂഢവാദക്കാരും ഇതൊരു അന്യഗ്രഹപേടകമാണെന്ന വാദവുമായി ആളുകളെത്തി. എന്നാൽ ഉടനെ തന്നെ ഇതിന്റെ യഥാർഥ കാരണങ്ങളും പ്രചരിച്ചു.

എൽവ്സ് എന്നറിയപ്പെടുന്ന പ്രതിഭാസമായിരുന്നു ഇത്. മിന്നലുകൾ മേഘങ്ങളിൽ നിന്നുള്ള വൈദ്യുത പ്രവാഹമാണെന്നറിയുമല്ലോ. ഇതിന്റെ ഭാഗമായി ആകാശത്ത് പലപ്പോഴും വിചിത്രാകൃതിയുള്ള പ്രകാശഘടനകൾ ഉടലെടുക്കാറുണ്ട്. ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് എന്നാണ് ഇത്തരം പ്രകാശങ്ങൾ അറിയപ്പെടുന്നത്. സ്പ്രൈറ്റുകൾ, ബ്ലൂജറ്റുകൾ, ട്രോളുകൾ, ഗ്‌നോമുകൾ തുടങ്ങി പലതരം ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് ഉണ്ട്. ഇക്കൂട്ടത്തിൽ ഒന്നാണ് എൽവ്സും. ആകാശത്തിൽ ചുവന്ന രീതിയിൽ ഒരു വളയം വരുന്നതാണ് ഇതിന്റെ ലക്ഷ്യം.

താൻ നിന്നതിന് 285 കിലോമീറ്റർ അകലെ പോൾവെറിഗി എന്ന മേഖലയിൽ ഉടലെടുത്ത ഒരു ശക്തമായ മിന്നലിന്റെ ബാക്കിപത്രമായാണ് ചുവന്ന വളയം പ്രത്യക്ഷപ്പെട്ടതെന്ന് വാൾട്ടർ ബിനോട്ടോ പറഞ്ഞു. ഭൂമിയിൽ നിന്ന് 90 മുതൽ 100 കിലോമീറ്റർ വരെ പൊക്കത്തിലാണ് ഇതു സ്ഥിതി െചയ്തത്. ഇതിന് 360 കിലോമീറ്ററോളം വിസ്തീർണവും ഉണ്ടായിരുന്നു.

2017 മുതൽ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സിന്റെ ചിത്രങ്ങളെടുക്കുന്നത് വാൾട്ടർ ബിനോട്ടോയുടെ ഹോബിയാണ്. ഓസ്ട്രിയ, ഹംഗറി, ഫ്രാൻസ്, ക്രൊയേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നായി നൂറിലേറെ സ്പ്രൈറ്റുകളുടെ ചിത്രങ്ങൾ ഇദ്ദേഹം എടുത്തിട്ടുണ്ട്. ആദ്യമായാണ് എൽവ്‌സിന്റെ ചിത്രം പകർത്താൻ ഭാഗ്യം ലഭിച്ചതെന്ന് വാൾട്ടർ ബിനോട്ടോ പറഞ്ഞു.

English Summary: Mysterious red ring flashes over Italy like alien spaceship

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS