കടപുഴകി വീണത് 600 വർഷം പഴക്കമുള്ള ഓക്ക് മരം; യുഎസിൽ വീട് നെടുകെപ്പിളർന്നു

Massive 600-year-old oak tree falls on Arkansas house
Grab Image from video shared on Youtube by KPRC 2 Click2Houston
SHARE

യുഎസിലെ അർകൻസാസിലെ കോൺവെയിലുള്ള വീടിനു മുകളിലേക്ക് വലിയ മരം കടപുഴകിവീണു. ഇതെത്തുടർന്ന് വീട് രണ്ടായി പിളർന്നു നശിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രദേശത്തു പെയ്ത കനത്തമഴയിലാണ് 600 വർഷം പഴക്കം കണക്കാക്കപ്പെടുന്ന ഓക്ക് മരം കടപുഴകി വീണത്. വീട്ടിൽ താമസിച്ചിരുന്ന ഒരാളെ ദുരന്തനിവാരണ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. മരം വീണ സമയത്ത് വീട്ടിൽ കിടക്കയിൽ ഇരിക്കുകയായിരുന്നു അവർ. ഈ വർഷം കോൺവെയിൽ അധികസമയവും മഴ ലഭിച്ചിരുന്നു. 

യുഎസിന്റെ തെക്കൻ ഭാഗത്തുള്ള സംസ്ഥാനമാണ് അർക്കൻസാസ്. വൈവിധ്യമേറിയ ഭൂപ്രകൃതിയുള്ള ഇവിടം യുഎസിലെ ഏറ്റവും വലിയ 29ാമത്തെ സ്റ്റേറ്റാണ്. ഒരുപാടുകാലം ജീവിക്കുന്ന മരങ്ങളാണ് ഓക്ക് മരങ്ങൾ. ലോകത്ത് 500ൽ അധികം സ്പീഷീസുകളിലുള്ള ഓക്ക് മരങ്ങളുണ്ടെന്നാണ് കണക്ക്. ഓക്ക് മരങ്ങളിൽ ഏറ്റവും കൂടുതൽ വൈവിധ്യമുള്ളത് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. മെക്സിക്കോയിൽ മാത്രം 160 സ്പീഷീസുകളിലുള്ള ഓക്ക് മരങ്ങളും യുഎസിൽ 90 തരത്തിലുള്ള ഓക്കുകളുമുണ്ട്. 

ഏഷ്യൻ രാജ്യമായ ചൈനയിലും നിരവധി വിഭാഗത്തിലുള്ള ഓക്ക് മരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. 100 തരത്തിലുള്ള ഓക്ക് മരങ്ങൾ ഇവിടെ നിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഓക്കിന്റെ വിത്തുകളിലും ഇലയിലും ടാന്നിക് ആസിഡ് കലർന്നതിനാൽ ഇവ കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും കൊടുക്കാനാകില്ല. മനുഷ്യരിൽ കിഡ്നി പ്രശ്നങ്ങളും ഗ്യാസ്ട്രോഎന്ററൈറ്റിസ്, ഡയേറിയ തുടങ്ങിയ ഉദരരോഗങ്ങളും ഇതുമൂലം വരും. എന്നാൽ പ്രത്യേക പ്രക്രിയകൾക്കു വിധേയമാക്കിയ ശേഷം ഓക്കിന്റെ വിത്തുകൾ മനുഷ്യർ ഭക്ഷിക്കാറുണ്ട്.

English Summary: Massive 600-year-old oak tree falls on Arkansas house

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS