ADVERTISEMENT

122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷ കലണ്ടർ 2023 അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ജൂൺ മാസത്തിൽ  60% കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ജൂലൈ സാധാരണ മഴയായിരുന്നു. ആ മാസം സാധാരണ ലഭിക്കേണ്ട മഴയിൽ നിന്ന് 9% മാത്രമാണ് കുറവുണ്ടായത്. 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസമായിരുന്നു ഇത്തവണത്തേത്. 87 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

സെപ്റ്റംബറിൽ ക്രമേണ നല്ല മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയുടെ 33% കൂടുതലാണ് ലഭിച്ചത്. മൊത്തത്തിൽ 123 വർഷ റെക്കോർഡിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ട് അല്ലെങ്കിൽ മൂന്നാമത്തെ കാലവർഷമായി ഇത് അവസാനിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. നാല് ചക്രവാതച്ചുഴികളാണ് നിലവിൽ ഉള്ളത്. വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിൽ, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളിൽ, തെക്കന്‍ ഛത്തീസ്ഗഡിന് മുകളിൽ, പശ്ചിമ ബംഗാളിന് മുകളിലുമാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read Also: കുറ്റിക്കാട്ടിൽ 2 വയസുകാരിക്ക് തലയണയായി കുഞ്ഞുനായ; കാവലിന് മറ്റൊരു നായയും.

ഈ ന്യൂനമർദവും കർണാടക തീരത്തെ ചക്രവാതചുഴിയും കേരളത്തെ സ്വാധീനിക്കുന്നുണ്ട്. അടുത്ത 2-3 ദിവസം വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ട്..

Content Highlights: Kerala Rain| Low Pressure | Rain havoc  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com