ADVERTISEMENT

ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുക എന്നതാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കർത്തവ്യം. എന്നാൽ മനുഷ്യന്റെ മാത്രമല്ല  അപകടം നേരിടുന്ന എന്തിനെയും രക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്ന ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് ന്യൂയോർക്കിൽ നിന്നും പുറത്തു വരുന്നത്. തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന അന്ധനായ ഒരു നായയെ ഏറെ ശ്രമകരമായി രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിഡിയോയിൽ കാണാം.

ക്വീന്‍സ് പ്രവിശ്യയിലെ ബേസ്‌ലി പോണ്ട് പാർക്കിലാണ് സംഭവം നടന്നത്. അത്യന്തം അപകടകരമായ സാഹചര്യത്തിൽ സ്പാർക്കി എന്ന നായ തണുത്തുറഞ്ഞ വെള്ളത്തിൽ കിടക്കുകയാണെന്ന ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് ബ്രാൻഡൺ വില്യംസ്, മാർക്ക് എസ്പോസിറ്റോ എന്നീ പൊലീസ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തുകയായിരുന്നു.  എട്ടുവയസ്സുകാരനായ ബോർഡർ കോലി ഇനത്തിൽപ്പെട്ട സ്പാർക്കി. കുളത്തിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ കുരുങ്ങി സ്വയം രക്ഷപ്പെടാനാവാതെ മരണത്തോട് മല്ലിടുന്ന കാഴ്ചയാണ് ഇവർ കണ്ടത്. കാഴ്ചയില്ലാത്തത് മൂലം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം നായ കൂടുതൽ അപകടത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

സ്പാർക്കിയുടെ അവസ്ഥ കണ്ട ഉദ്യോഗസ്ഥർ അതി ശൈത്യത്തെ വകവയ്ക്കാതെ കുളത്തിലേക്ക് ഇറങ്ങി അതിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നായയെ ഭയപ്പെടുത്താതെ ശ്രദ്ധാപൂർവ്വം വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി അതിനെ കുരിക്കിൽ നിന്നും മോചിപ്പിക്കുകയായിരുന്നു ആദ്യ പടി. അതിനുശേഷം ആഴത്തിലേയ്ക്ക് മുങ്ങി പോകാതെ സ്പാർക്കിയെ വേഗത്തിൽ കരയിലേക്ക് എടുത്ത് എത്തിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി കാമറയിൽ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്പാർക്കിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ.

തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു മടിയും കൂടാതെയിറങ്ങി നായയെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ച സന്മനസ്സിനെ പുകഴ്ത്തിക്കൊണ്ട് പൊലീസ് സേന തന്നെയാണ് രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയ ശേഷം നായയെ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. സ്പാർക്കിയുടെ ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നന്മ നിറഞ്ഞ പ്രവർത്തെത്തി. മനുഷ്യർപോലും പരസ്പരം സഹായിക്കാൻ മടിക്കുന്ന കാലത്ത് നായയുത്തിയെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗടെ ജീവന് പ്രാധാന്യം നൽകി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ മികച്ച മാതൃകയാണെന്നാണ് കമന്റുകളിൽ എറിയും.

English Summary:

Heroic NY Police Officers Brave Freezing Waters to Save Blind Dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com