ADVERTISEMENT

ഭൂമിയുടെ പുറന്തോടിനുള്ളിൽ ഒരു സമുദ്രമുണ്ടെന്നു കണ്ടെത്തി ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നു 400 മൈൽ താഴെ സ്ഥിതി ചെയ്യുന്ന ഇത് റിങ്വുഡൈറ്റ് എന്ന പാറക്കെട്ടുകൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. സ്പോഞ്ചുകൾക്ക് വെള്ളത്തെ ആഗിരണം ചെയ്തു സൂക്ഷിക്കാവുന്നതു പോലെ റിങ് വുഡൈറ്റുകൾക്കും സാധിക്കും. റിങ് വുഡൈറ്റിന്റെ ക്രിസ്റ്റൽ ഘടനയാണ് ഇതിന് അനുവദിക്കുന്നത്.

വലിയ അളവിലുള്ള ജലം ഈ സ്പോഞ്ചുകൾക്കുള്ളിൽ സൂക്ഷിക്കാൻ സാധിക്കും. ഈ പാറകളിൽ ഒരു ശതമാനമെങ്കിലും വെള്ളമുണ്ടെങ്കിൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലെയും വെള്ളത്തിന്റെ മൂന്നിരട്ടി അളവ് ഇതിലുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒരു വലിയ ജലശ്രോതസ്സ് ശാസ്ത്രജ്ഞർ കണ്ടെത്തി. ബ്രസീൽ മുതൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്നതാണ് ഇത്. അറ്റ്‌ലാന്റിക് ഇക്വിറ്റോറിയൽ വാട്ടർ എന്നറിയപ്പെടുന്ന ഈ ജലശ്രോതസ്സ് ഭൂമധ്യ രേഖയ്ക്ക് സമാന്തരമായാണുള്ളത്. ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും സമുദ്ര കറന്റുകൾ പ്രത്യേകമായി മിശ്രണം ചെയ്യപ്പെടുന്നതാണ് ഇതിനു വഴിവയ്ക്കുന്നത്.

ഇത്തരം മിശ്രിത ജലശ്രോതസ്സുകൾ നേരത്തെ ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് മഹാസമുദ്രത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഇവയുണ്ടാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടെങ്കിലും ആദ്യമായാണ് ഇതു കണ്ടെത്തപ്പെട്ടത്. ജിയോഫിസിക്കൽ റിസർച് ലെറ്റേഴ്‌സ് എന്ന ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു.

English Summary:

Scientists Unearth Subterranean Ocean Below Earth's Crust: The Water-Holding Wonders of Ringwoodite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com