ADVERTISEMENT

വംശനാശം സംഭവിച്ചെന്ന് കരുതിയ ഡേ വിന്റൺസ് ഗോൾഡൻ മോളിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. 87 വർഷം മുൻപാണ് ഇതിന്റെ സാന്നിധ്യം അവസാനമായി രേഖപ്പെടുത്തിയത്. പ്രിട്ടോറിയ സർവകലാശാലയിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്.

10 സെന്റിമീറ്ററോളം നീളമുള്ള ഗോൾഡൻ മോളിന് 20 ഗ്രാം ഭാരം മാത്രമേ ഉണ്ടാകൂ. സ്വർണനിറവും ചാരനിറവും കലർന്ന രോമങ്ങളുണ്ട്. മുഖം, ചുണ്ട് എന്നീ ഭാഗങ്ങൾ മഞ്ഞ നിറത്തിലാണ്. 2021 മുതൽ ഗവേഷകർ സസ്തനിക്കായുള്ള തിരച്ചിലിൽ ആയിരുന്നു. ഒടുവിൽ പോർട്ട് നോലോത്തിലെ കടൽത്തീരത്തുവച്ചാണ് ഇവയെ കണ്ടെത്തിയത്.

English Summary:

Spotted golden mole in South Africa after 87 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com