വനസുന്ദരീ...: വന്യമൃഗങ്ങളെയും പക്ഷികളെയും തൊട്ടടുത്ത് കണ്ടറിഞ്ഞ് യാത്ര
Mail This Article
×
പാമ്പാടുംചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു യാത്ര ചെയ്യാൻ അവസരമൊരുക്കി വനംവകുപ്പ്. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞ് ഒരു ചെറിയ സാഹസികയാത്രയാണ് വനംവകുപ്പ് പ്ലാൻ ചെയ്യുന്നത്. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയാണ് ഈ യാത്ര. മൂന്നാർ ടോപ് സ്റ്റേഷൻ കഴിഞ്ഞു വട്ടവടയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം ടിക്കറ്റെടുക്കാം. ഒരാൾക്ക് 300 രൂപ.
ചെങ്കീരി, വെള്ളക്കണ്ണിക്കുരുവി, മലയണ്ണാൻ, ചാരത്തലയൻ പാറ്റപിടിയൻ പക്ഷി, കുഞ്ഞൻ അണ്ണാൻ, ഗിരിശൃംഗൻ (ഇന്ത്യൻ ഫ്രിട്ടിലറി) തുടങ്ങി നിരവധി വന്യജീവികളെ യാത്രയിൽ കാണാനാകും. ഒപ്പം കോടമഞ്ഞു നിറഞ്ഞ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിന്റെ ഭംഗിയും ആസ്വദിക്കാം.
English Summary:
Unlock the Mysteries of Pampadumchola: An Intimate Wildlife Journey in the Western Ghats
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.