ADVERTISEMENT

പൂച്ചകളെ ഫ്ലാറ്റുകൾ പോലുള്ള കെട്ടിടസമുച്ചയങ്ങളിൽ വളർത്തുന്നതിന് ഏർപ്പെടുത്തിയ നിരോധനം സിംഗപ്പുർ പിൻവലിക്കുന്നു. 34 വർഷത്തിനു ശേഷമാണ് വ്യവസ്ഥകൾ അനുസരിച്ച് നിരോധനം ഒഴിവാക്കുന്നത്. മൃഗങ്ങളെ വളർത്തുന്നവർക്ക് ലൈസൻസ് നിർബന്ധമാണ്. അതിനായി സർക്കാർ നിർദേശിക്കുന്ന ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ 2.5 ലക്ഷം രൂപ പിഴയായി നൽകേണ്ടി വരും. 2024 ഓടെയായിരിക്കും നിയമം പ്രാബല്യത്തിൽ വരിക.

1989ലാണ് പൂച്ചകളെ ഫ്ലാറ്റുകളിൽ വളർത്തുന്നതിന് നിരോധനമേർപ്പെടുത്തിയത്. പൂച്ചകൾക്കും നായകൾക്കും അലഞ്ഞുതിരിയുന്ന പ്രവണത കൂടുതലായതിനാൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് നിരോധനം ഏർപ്പെടുത്തിയത്. 62 ഇനം ചെറിയ നായകൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നതിൽ പ്രശ്നമില്ല. ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി സർക്കാരിനെതിരെ പൂച്ചപ്രേമികൾ പ്രതിഷേധിച്ചിരുന്നു.

കൃത്യമായ ലൈസൻസിങ് വ്യവസ്ഥയിലൂടെയും മൈക്രോചിപ്പിങ് സ്കീമിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

English Summary:

Singapore animal lovers laud decision to lift 34-year ban on pet cats in public housing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com