ADVERTISEMENT

അന്റാർട്ടിക്കയിൽ പക്ഷിപ്പനി ബാധിച്ച് പെൻഗ്വിനുകൾ ചത്തതായി റിപ്പോർട്ട്. കിങ്, ജെന്റൂ എന്നീ ഇനത്തിൽപ്പെട്ട പെൻഗ്വിനുകളാണ് ചത്തത്. ഫോക്‌ലൻഡ് ദ്വീപിലെ ജെന്റൂ പെൻഗ്വിന്റെ മരണം പക്ഷിപ്പനി മൂലമാണെന്ന് കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സൗത്ത് ജോർജിയ ഐലൻഡിൽ മരിച്ച കിങ് പെൻഗ്വിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെൻഗ്വിൻ ഇനമാണ് കിങ് പെൻഗ്വിനുകൾ. മൂന്നടിയോളം നീളം വയ്ക്കുന്ന ഇവ വനപ്രദേശങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ 20 വർഷത്തിനു മുകളിൽ ആയുസുണ്ട്. പ്രജനനകാലമായതിനാൽ വൈറസ് ബാധ കോളനിയിൽ പെട്ടെന്ന് തന്നെ പടർന്നുപിടിക്കുമെന്ന ആശങ്ക ഗവേഷകർക്കുണ്ട്.

വ്യാപനശേഷി കൂടിയ പക്ഷിപ്പനിയുടെ പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2021ലാണ്. ലോകമെമ്പാടും കനത്ത നാശം വിതച്ചു. 2023 ഒക്ടോബറിൽ ജന്തുജന്യരോഗങ്ങൾ ഇല്ലാത്ത അന്റാർട്ടിക്കയെയും പക്ഷിപ്പനി ബാധിച്ചു. ബേഡ് ഐലൻഡിലെ ബ്രൗൺ സ്കുവ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനുപിന്നാലെ അവയുടെ സ്രവങ്ങൾ യുകെയിലെ ലാബുകളിലേക്ക് അയക്കുകയായിരുന്നു. അലാസ്കയിലെ ഹിമകരടിയാണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. വൈറസ് ബാധിച്ച പക്ഷിയെ തിന്നതുമൂലം ഹിമകരടിക്കും വൈറസ് ബാധയേറ്റുകാണുമെന്ന് വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com