ADVERTISEMENT

ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ നായകളും മൂർഖൻ പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ വിഡിയോ വൈറലാകുന്നു. വലുപ്പം കുറവുള്ള മൂർഖനെ കണ്ട് ആദ്യം ഒരു നായ അടുത്തേക്ക് എത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ പാമ്പ് പത്തി ഉയർത്തിയതോടെ നായ പേടിച്ച് പിന്നോട്ട് മാറി.

പിന്നീട് മറ്റൊരു നായ ഓടിയെത്തി പാമ്പിന്റെ വാൽഭാഗം കടിക്കാൻ ശ്രമിച്ചു. പാമ്പ് കൊത്താൻ ആഞ്ഞതോടെ ആ നായയും കുരച്ച് പിന്നിലേക്ക് മാറുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് പ്രദേശത്തെ ആളുകൾ സ്ഥലത്തെത്തുന്നതും വിഡിയോയിൽ കാണാം. പത്തിവിടർത്തി കൊണ്ട് പാമ്പ് അവിടെ തന്നെ നിലയുറപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com