ADVERTISEMENT

കേരളം സന്ദർശിക്കുന്നവർ ആനയെ കൗതുകത്തോടെയാണ് കാണുന്നത്. പലരും ഒന്ന് തൊടാനും ആനപ്പുറത്ത് കയറാനും ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ഒരു മോഹവുമായി നടി ആദ ശർമയും ആനപരിശീലന കേന്ദ്രത്തിലേക്ക് എത്തിയിരുന്നു. കുട്ടിയാനകളുടെ അടുത്തെത്തിയ നടി ഒരാനയെ തൊടുകയും തലോടുകയും ചെയ്തു.

ആന ആക്രമിക്കുമോ എന്ന പേടി അവർക്കുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. തലയിലും ദേഹത്തും തലോടിയതോടെ ആന തുമ്പിക്കൈ കൊണ്ട് ആദ ശർമയെ ചുറ്റിപ്പിടിക്കുകയായിരുന്നു. ആനയുടെ ആലിംഗന വിഡിയോ നടി ഇൻസ്റ്റഗ്രാമിലാണ് പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. 

വിവാദമായ കേരള സ്റ്റോറി എന്ന സിനിമയിലെ നായികയാണ് ആദ ശർമ. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ടെന്നും എല്ലാവരും കണ്ട് അഭിപ്രായം പറയണമെന്നും നടി വിഡിയോയ്ക്കൊപ്പം കുറിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com