ADVERTISEMENT

പ്രകൃതി അതിന്റെ വൈവിധ്യങ്ങൾ നന്നായി പ്രയോഗിച്ച മേഖലയാണ് ഓസ്‌ട്രേലിയ. ലോകത്തു മറ്റെവിടെയും കാണാനാകാത്ത തരം ജീവികൾ ഇവിടെയുണ്ട്. കംഗാരുക്കളും മറ്റു സഞ്ചിമൃഗങ്ങളും പ്ലാറ്റിപ്പസ് പോലുള്ള വിചിത്ര ശരീരഘടനകളുള്ള ജീവികളുമൊക്കെ ഇതിനു ഉദാഹരണമാണ്. ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പ് ഇവിടെയാണുള്ളത്. കടുത്ത വിഷം വഹിക്കുന്ന മറ്റ് ജീവികളും ഓസ്‌ട്രേലിയയിൽ കാണാനാകും. റെഡ്ബാക്ക് സ്‌പൈഡർ എന്ന ഓസ്‌ട്രേലിയൻ ചിലന്തിക്ക് വിഷപ്പാമ്പുകളെപ്പോലും പിടികൂടാനും ഭക്ഷണമാക്കാനും കഴിവുണ്ട്. 

ഗോൾഡൻ ഓർബ് ചിലന്തികൾ പാമ്പുകളെ പിടികൂടി ഭക്ഷിക്കുന്നവയാണ്. എന്നാൽ റെഡ്ബാക്ക് ചിലന്തികളുടെ രീതി അതീവ വിസ്മയകരമാണ്. ഗോൾഡൻ ഓർബുകൾ ‌‌വലുപ്പം കൂടുതലാണെങ്കിൽ റെഡ്ബാക്ക് ചിലന്തികൾക്ക് ഒരിഞ്ചിൽ താഴെ മാത്രമാണ് വലുപ്പം. വളരെ ശക്തമായ വലനൂലുകളാണ് ഈ ചിലന്തികളിൽ നിന്നു പുറത്തേക്കു വരിക. ഇത് ഇരകളുടെ ദേഹത്തേക്കു വീശി പിടികൂടും. തുടർന്ന് കൂടുതൽ വല വിരിച്ച് അവയെ ചലിക്കാനാകാത്ത വിധം കുടുക്കും. 

Australian Red-backed Spider feeding on Weasel Skink that has been caught in it's web (Photo Contributor: Ken Griffiths/ Shutterstock)
Australian Red-backed Spider feeding on Weasel Skink that has been caught in it's web (Photo Contributor: Ken Griffiths/ Shutterstock)

പിന്നീട് ഇരയുടെ ദേഹത്തേക്ക് റെഡ്ബാക്ക് സ്‌പൈഡർ പല്ലുകളാഴ്ത്തി കടിക്കും. ഇവയുടെ വിഷപ്പല്ലുകളിൽ നിന്നുള്ള കൊടുംവിഷം ഇരയുടെ ശരീരത്തിൽ പ്രവേശിച്ച് ആന്തരിക ശരീരഭാഗങ്ങളെ ദ്രവീകരിക്കുകയും വലിച്ചുകുടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് റെഡ്ബാക്ക് സ്‌പൈഡർ ഇരയെ കൊല്ലുന്നത്.

Read Also: സൂര്യനിൽ അതിഭീമമായ സൂര്യകളങ്കങ്ങൾ, ഭൂമിയുടെ അനേകമടങ്ങ് വലിപ്പം; പഠനത്തിന് ഇന്ത്യയ്ക്കും സാധ്യത

സാധാരണഗതിയിൽ ചെറിയ കീടങ്ങളാണ് ഇവയുടെ ഇര. എന്നാൽ അപൂർവമായി പാമ്പുകളെയും പല്ലികളെയും ഇവ വേട്ടയാടാറുണ്ട്. റെഡ്ബാക്ക് സ്‌പൈഡറുകളിൽ പെൺചിലന്തികളാണ് കൂടുതൽ അപകടകാരികൾ. ഇവയ്ക്ക് ശരീരത്തിനു പുറത്തു ചുവന്ന വരകളുണ്ട്. പെൺചിലന്തി ഭക്ഷിച്ചശേഷം ബാക്കിവരുന്ന ഭാഗങ്ങളാണ് ആൺചിലന്തി ഭക്ഷിക്കുക. ഓസ്‌ട്രേലിയയിൽ നിരവധിപ്പേർക്ക് ഈ ചിലന്തിയുടെ കടിയേൽക്കാറുണ്ടെങ്കിലും മറുമരുന്ന് വ്യാപകമായി ലഭിക്കുന്നതിനാൽ ജീവൻ രക്ഷിക്കാനാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com