ADVERTISEMENT

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പലയിടത്തും തുടരുകയാണ്. നാട്ടിലെത്തുന്ന ആനകളെ പടക്കവും തീയും ഉപയോഗിച്ചാണ് ആളുകൾ നേരിടുന്നത്. കാടിറങ്ങുന്ന വന്യജീവികളെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദേശം നൽകാറുണ്ടെങ്കിലും കൃഷിയും വീടും തകർക്കുമോയെന്ന ഭയത്തിൽ ആളുകൾ തുരത്തിയോടിക്കുന്നു. കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ എത്തിയ വിഡിയോ തികച്ചും വ്യത്യസ്തമായിരുന്നു. ആനക്കൂട്ടത്തിനിടയിലേക്ക് പോയി ഒരാനയെ യുവാവ് ചുള്ളിക്കമ്പുകൊണ്ട് അടിക്കുകയാണ്. പഴയ വിഡിയോ ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഒരു കൂട്ടം ആനകൾ നിൽക്കുമ്പോഴാണ് രണ്ട് യുവാക്കൾ അതിനനടുത്തേക്ക് പോകുന്നത്. അതിലൊരാൾ ചുള്ളിക്കമ്പുമായി ആനയുടെ അടുത്തെത്തുകയും തുമ്പിക്കൈയിൽ തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു. പ്രകോപിതനായ ആന യുവാക്കളെ ഓടിക്കുന്നത് വിഡിയോയിൽ കാണാം. ആന യുവാവിന്റെ അടുത്തെത്തുന്നതോടെ വിഡിയോ അവസാനിക്കുകയാണ്. 

Read Also: പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീൻ; കൃത്രിമ മഴ, ഇഷ്ടിക കല്ലുകളിൽ വീടുകൾ ഉയരും

നാല് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ലക്ഷങ്ങളാണ് കണ്ടത്. യുവാവിന് പിന്നീട് എന്തുസംഭവിച്ചു എന്ന് വിഡിയോയ്ക്ക് താഴെ നിരവധിപ്പേർ ചോദിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർ ആരും മറുപടി നൽകിയിട്ടില്ല. കാട്ടിൽക്കയറി അവരെ ആക്രമിക്കുന്നത് കുറ്റകരമാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ പറഞ്ഞു. എന്നാൽ ആനകൾ തേയിലത്തോട്ടത്തിലാണെന്നും ചിലർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com